Advertisement

ഗവര്‍ണര്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം; സീതാറാം യെച്ചൂരി

September 19, 2022
Google News 2 minutes Read
sitaram yechury against arif mohammad khan

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവര്‍ണര്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് യെച്ചൂരി പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല വി.സി നിമയനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടന്ന കത്തിടപാടുകളുടെ വിവരങ്ങള്‍, ഇര്‍ഫാന്‍ ഹബീബിനെതിരായ ആരോപണം എന്നിവയടക്കം ഗവര്‍ണര്‍ പുറത്തുവിട്ടതോടെയാണ് പുതിയ വാഗ്വാദങ്ങള്‍.(sitaram yechury against arif mohammad khan)

ചാന്‍സിലര്‍ പദവി ഒഴിയാമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കുന്ന കത്തും പുറത്തുവിട്ടു. മുഖ്യമന്ത്രി പിണറായി തന്റെ ജില്ലയാണെന്ന കാര്യം നേരിട്ട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ വി.സിയുടെ കാര്യത്തില്‍ തീരുമാനമെടുത്തതെന്നും നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ തന്നില്‍ സമ്മര്‍ദ്ദമുണ്ടായെന്നുമാണ് ഗവര്‍ണറുടെ ആരോപണം.

Read Also: ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി ഗവര്‍ണര്‍

തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് ഇര്‍ഫാന്‍ ഹബീബ് തനിക്ക് നേരെ വരുമ്പോള്‍ അത് തന്നെ ആക്രമിക്കാനാണെന്ന് അനുമാനിച്ചുകൂടേയെന്നും ഗവര്‍ണറുടെ ചോദിച്ചു. ഇര്‍ഫാന്‍ ഹബീബ് എന്തിന് തനിക്ക് നേരെ നടന്നടുത്തു. പ്രതിഷേധിക്കാനാണെങ്കില്‍ വേദിയിലാണോ ചെയ്യേണ്ടത്. തന്നെ ബാധിച്ച വിഷയമെന്ന നിലയിലാണ് ഇതുവരെ താന്‍ നേരിട്ട് നടപടികള്‍ ആവശ്യപ്പെടാതിരുന്നത്. വേദിയിലിരിക്കുന്നവര്‍ക്ക് വേദി വിട്ടിറങ്ങണമെങ്കില്‍ ഗവര്‍ണര്‍ ആദ്യം വേദി വിടണം. അതാണ് സുരക്ഷാ പ്രോട്ടോക്കോളെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

Story Highlights: sitaram yechury against arif mohammad khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here