ഭർതൃവീട്ടിലെ യുവതിയുടെ ആത്മഹത്യ; ഭർത്താവും ഭർതൃമാതാവും പിടിയിൽ

ഭർതൃവീട്ടിലെ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവും ഭർതൃമാതാവും കസ്റ്റഡിയിൽ. കണ്ണൂർ പെരുവാമ്പ സ്വദേശി സൂര്യയുടെ ആത്മഹത്യയിലാണ് പയ്യന്നൂർ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കരിവെള്ളൂർ കൂക്കാനത്തെ സി. രാകേഷ്, മാതാവ് ഇന്ദിര എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഗാർഹിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പരാതി. ( Suicide of young woman; Husband and mother-in-law arrested ).
Read Also: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ആത്മഹത്യ ചെയ്തു
യുവതി ജീവനൊടുക്കിയതിന് കാരണം ഭർത്താവിന്റെയും അമ്മയുടെയും പീഡനമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. 24 വയസുള്ള സൂര്യയാണ് ഇക്കഴിഞ്ഞ മൂന്നിന് ജീവനൊടുക്കിയത്. ഭർതൃവീട്ടിലെ നിരന്തര പീഡനമാണ് യുവതി ജീവനൊടുക്കാൻ കാരണമെന്ന് യുവതിയുടെ കുടുംബം പയ്യന്നൂർ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി. ഭർത്താവും അമ്മയും ചേർന്ന് സൂര്യയെ പിഡീപ്പിച്ചിരുന്നുവെന്ന് കുടുംബം വ്യക്തമാക്കുന്നു. 2021-ലാണ് ഇവരുടെ വിവാഹം നടന്നത്. എട്ടുമാസം പ്രായമുള്ള മകനുണ്ട്.
Story Highlights: Suicide of young woman; Husband and mother-in-law arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here