Advertisement

തിരുവനന്തപുരത്ത് എട്ടുവയസ്സുകാരനെക്കൊണ്ട് ബിയർ കുടിപ്പിച്ച് ഇളയച്ഛൻ; വിഡിയോ പുറത്ത്

September 20, 2022
3 minutes Read
Beer was drunk by an eight year old boy

തിരുവനന്തപുരത്ത് എട്ടുവയസ്സുകാരനെക്കൊണ്ട് ബിയർ കുടിപ്പിച്ചു. നെയ്യാറ്റിൻകര തൊഴുക്കല്ലിൽ ആണ് സംഭവം. കുട്ടിയുടെ ഇളയച്ചൻ ആണ് നിർബന്ധിപ്പിച്ച് ബിയർ കുടിപ്പിച്ചത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ഇളയച്ചൻ മനുവിനെതിരെ (35) നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ( Beer was drunk by an eight year old boy ).

തിരുവോണ ദിവസം ഇളയച്ഛൻ മനു കുട്ടിയെയും കൂട്ടി ബിവറേജസിൽ പോയി ബിയർ വാങ്ങി. വീടിന് പരിസരത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കുട്ടിയെ കൊണ്ട് ബിയർ കുടിപ്പിക്കുകയായിരുന്നു. കുട്ടിയെക്കൊണ്ട് ബിയർ കുടിപ്പിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ കൈയിൽ ബിയർ ബോട്ടിൽ കൊടുക്കുന്നതും കുടിക്കാൻ നിർബന്ധിക്കുന്നതും വിഡിയോയിൽ വ്യക്തമായി കാണാം. രക്ഷിതാക്കൾ പിന്നീടാണ് സംഭവത്തെപ്പറ്റി അറിയുന്നത്.

Read Also: ബിയർബോട്ടിൽ കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി; തിരൂർ ബിവറേജസ് ഷോപ്പിനുമുന്നിൽ മദ്യപന്മാരുടെ അഴിഞ്ഞാട്ടം

അതു വഴി പോയ പരിസരവാസി മൊബൈലിൽ പകർത്തിയ ദൃശ്യം പിന്നീട് സമൂഹ മാധ്യമങ്ങളിലെത്തിയതോടെയാണ് രക്ഷിതാക്കൾ പോലും കാര്യമറിഞ്ഞത്. തുടർന്ന് രക്ഷിതാക്കളുടെ പരാതിയിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. ചൈൽഡ് ലൈനും സംഭവത്തില് അന്വേഷണം തുടങ്ങി. ബാലാവകാശ കമ്മിഷൻ അടക്കം ഉടൻ റിപ്പോർട്ട് തേടും. മനുവിനെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അറസ്റ്റ് നടപടികളിലേക്ക് പൊലീസ് ഉടൻ കടക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

Story Highlights: Beer was drunk by an eight year old boy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top