കിഴക്കൻ യുക്രൈൻ നഗരത്തിൽ സ്‌ഫോടന പരമ്പര; 13 മരണം

കിഴക്കൻ യുക്രൈനിൽ വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള ഡൊനെറ്റ്‌സ്കിൽ നഗരത്തിൽ സ്‌ഫോടന പരമ്പര. ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യൻ പിന്തുണയുള്ള മേയർ അലക്സി കുലെംസിൻ പറഞ്ഞു.
ശിക്ഷാർഹമായ യുക്രൈനിയൻ ഷെൽഫയറാണ് സ്‌ഫോടനത്തിന് കാരണമെന്ന് അലക്സി കുലെംസിൻ ആരോപിച്ചു. യുക്രൈൻ സൈന്യം നഗരത്തെ ലക്ഷ്യം വച്ചതായി അദ്ദേഹം പറയുന്നു. സംഭവത്തിൽ യുക്രൈൻ പ്രതികരിച്ചിട്ടില്ല. വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് വിവരശേഖരണം പ്രയാസമാണ്.
എന്നാൽ നഗരത്തിന്റെ പടിഞ്ഞാറുള്ള ഒരു ഗ്രാമത്തിൽ നിന്ന് ഡൊനെറ്റ്സ്കിലെ കുയിബിഷെവ്സ്കി ജില്ലയിൽ ഒമ്പത് 150 എംഎം ഷെല്ലുകൾ പ്രയോഗിച്ചതായി പ്രാദേശിക അധികാരികൾ അറിയിക്കുന്നു. ബസ് സ്റ്റോപ്പ്, വാണിജ്യ കേന്ദ്രം, ബാങ്ക് എന്നിവിടങ്ങളിൽ യുക്രൈൻ നടത്തിയത് ബോധപൂർവമായ ആക്രമണമാണ്. സാധാരണക്കാരെ ലക്ഷ്യം വച്ചുള്ള നടപടിയാണിതെന്നും പ്രാദേശിക നേതാവ് ഡെനിസ് പുഷിലിൻ ആരോപിച്ചു.
ഫെബ്രുവരിയിൽ അധിനിവേശം ആരംഭിച്ച റഷ്യൻ സൈന്യം കടുത്ത ഏറ്റുമുട്ടലിനൊടുവിലാണ് ഡൊനെറ്റ്സ്ക് മേഖലയുടെ കൂടുതൽ തെക്ക് ഭാഗങ്ങൾ പിടിച്ചെടുത്തത്.
Story Highlights: Deadly Donetsk blasts hit separatist-run city in Ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here