Advertisement

കള്ളപ്പണം വെളുപ്പിക്കൽ; കർണാടക കോൺഗ്രസ് അധ്യക്ഷനെ 6 മണിക്കൂർ ചോദ്യം ചെയ്തു

September 20, 2022
Google News 2 minutes Read

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആറ് മണിക്കൂറോളം ചോദ്യം ചെയ്തു. നാഷണൽ ഹെറാൾഡിന്റെ ഉടമസ്ഥതയിലുള്ള യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിന് താനും സഹോദരനും നൽകിയ പണമിടപാടുകളെ കുറിച്ച് ഏജൻസി ചോദിച്ചതായി അദ്ദേഹം പറഞ്ഞു.

“സഹോദരനുമായി ചേർന്ന് യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിന് നൽകിയ ചില പണമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇഡി തേടി. ഇതൊരു ചാരിറ്റബിൾ ട്രസ്റ്റായതിനാൽ പണം നൽകിയതായി ഞാൻ ഓർക്കുന്നു, പക്ഷേ വിശദാംശങ്ങൾ ഓർമ്മയില്ല.”- ഡി.കെ ശിവകുമാർ പറഞ്ഞു. സെൻട്രൽ ഡൽഹിയിലെ എപിജെ അബ്ദുൾ കലാം റോഡിലുള്ള ഫെഡറൽ ഏജൻസിയുടെ ഓഫീസിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് ശിവകുമാർ ഹാജരായത്. ആറുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അദ്ദേഹം ഇറങ്ങിയത്.

ഒരു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തന്നെ ഏജൻസി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും, എന്നാൽ സിബിഐ ആദ്യം അന്വേഷിച്ച അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ എന്താണെന്ന് തനിക്കറിയില്ലെന്നും ഇഡി ഓഫീസിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

“ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയിൽ എനിക്ക് വിശ്വാസമുണ്ട്. എല്ലാ ആരോപണങ്ങളിലും ഞാൻ നിരപരാധിയാണെന്ന് ഒരു ദിവസം തെളിയിക്കപ്പെടും. എനിക്കെതിരെയുള്ള രാഷ്ട്രീയ പകപോക്കലും പീഡനവും കർണാടകയിലെ ജനങ്ങൾക്ക് വേണ്ടി സംസാരിച്ചതിനും, തൊഴിലില്ലായ്മയും വിലക്കയറ്റവും തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനുമാണ്” അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തു. രണ്ടാമത്തെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ആഴ്ച ഏജൻസി അദ്ദേഹത്തിന് സമൻസ് അയച്ചിരുന്നു.

ശിവകുമാറിനും കുടുംബാംഗങ്ങൾക്കും എതിരെ 74.93 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാരോപിച്ചാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്.

Story Highlights: Karnataka Congress Chief Questioned For 6 Hours In Money Laundering Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here