Advertisement

അഭിഭാഷകർ ഇന്ന് ഹൈക്കോടതി ബഹിഷ്കരിക്കും

September 20, 2022
Google News 1 minute Read

കൊല്ലം ബാർ അസോസിയേഷൻ അംഗം അഡ്വ. പനമ്പിൽ എസ് ജയകുമാറിനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് അഭിഭാഷകർ ഇന്ന് ഹൈക്കോടതി ബഹിഷ്കരിക്കും. കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ബഹിഷ്കരണം. ഇന്നത്തെ ബഹിഷ്കരണം കോടതി നടപടികളെ ബാധിച്ചേക്കും.

കഴിഞ്ഞ അഞ്ചിന് അഭിഭാഷകനായ പനമ്പില്‍ എസ് ജയകുമാറിനെ കരുനാഗപ്പളളി പൊലീസ് മർദ്ദിച്ചതില്‍‌ പ്രതിഷേധിച്ച് കൊല്ലം കോടതിയില്‍ കഴിഞ്ഞ പന്ത്രണ്ടിന് തുടങ്ങിയ അഭിഭാഷകരുടെ സമരം സംസ്ഥാനത്തെ മിക്ക കോടതികളിലേക്കും ബാധിച്ചു. ആരോപണവിധേയരായ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ നാലുപേരെ സ്റ്റേഷനില്‍ നിന്ന് മാറ്റിയെങ്കിലും സസ്പെന്‍‍ഡ് ചെയ്യണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.

വാഹനാപകടത്തെ തുടര്‍ന്ന് പ്രശ്നമുണ്ടാക്കിയപ്പോഴാണ് അഭിഭാഷകനെ കസ്റ്റഡിയില്‍ എടുത്തതെന്നും അഭിഭാഷകന്‍ പൊലീസ് സ്റ്റേഷനില്‍ പരാക്രമം കാട്ടിയെന്നുമാണ് കരുനാഗപ്പളളി പൊലീസിന്റെ വിശദീകരണം. ഇതിന് തെളിവായി വിഡിയോയും പൊലീസ് പുറത്തുവിട്ടിരുന്നു. വിലങ്ങുവച്ച് ലോക്കപ്പില്‍ മര്‍ദ്ദിച്ചപ്പോഴാണ് സ്റ്റേഷനില്‍ ബഹളം വച്ചതെന്നും ഇതിന്റെ വിഡിയോ പ്രചരിപ്പിച്ചത് വീഴ്ചയാണെന്നും അഭിഭാഷകര്‍ പറയുന്നു.

Story Highlights: Lawyers will boycott High Court today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here