സാങ്കേതിക സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; മുഴുവൻ സീറ്റും എസ്.എഫ്.ഐക്ക്

എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല പ്രഥമ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് ഉജ്ജ്വല ജയം. ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, വൈസ് ചെയർമാൻ, സ്റ്റുഡന്റ് കൗൺസിൽ, യൂണിയൻ എക്സികുട്ടീവ് തുടങ്ങി പത്തൊമ്പത് സീറ്റിൽ എതിരില്ലാതെയും യൂണിയൻ ചെയർമാൻ ചരിത്ര ഭൂരിപക്ഷത്തോടെയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
എസ്.എഫ്.ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റിയംഗവും തൃശ്ശൂർ ഗവ. എഞ്ചിനീയറിംഗ് കോളജിലെ നാലാം വർഷ ബി.ടെക്ക് വിദ്യാർത്ഥിനിയുമായ അഞ്ജന കെ ജനറൽ സെക്രട്ടറി, വയനാട് ജില്ലാ കമ്മിറ്റിയംഗവും വയനാട് എഞ്ചിനീയറിംഗ് കോളജിലെ നാലാം വർഷ വിദ്യാർത്ഥിനിയുമായ അനശ്വര എസ് സുനിൽ ചെയർപേഴ്‌സണായും തെരഞ്ഞെടുക്കപ്പെട്ടു. അഞ്ജനയുടെയും അനശ്വരയുടെയും നേതൃത്വത്തിലുള്ള സർവകലാശാല വിദ്യാർത്ഥി യൂണിയൻ വർഗ്ഗീയ വിരുദ്ധ സർഗാത്മക ക്യാംപയിനുകൾ ക്യാമ്പസുകളിൽ സംഘടിപ്പിക്കും.
Story Highlights: Technical University Union Election; Entire seat for SFI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here