ഗാന്ധി കുടുംബത്തിന് തന്നില്‍ വിശ്വാസമുണ്ട്; അധ്യക്ഷനാകാന്‍ തയ്യാർ: അശോക് ഗെഹ്‌ലോട്ട്

പാർട്ടി നിർദേശിച്ചാൽ കോൺഗ്രസ് അധ്യക്ഷനാകാൻ തയ്യാറെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. തന്റെ വ്യക്തിപരമായ ആഗ്രഹം രാഹുൽ ഗാന്ധി അധ്യക്ഷൻ ആകണം എന്നതാണ്. അധ്യക്ഷനായി രാഹുല്‍ ഭാരത് ജോഡോ യാത്ര നയിച്ചാല്‍ പ്രഭാവമേറും.(Ashok gehlot about aicc president election)
ഗാന്ധി കുടുംബത്തിന് തന്നില്‍ വിശ്വാസമുണ്ട്. മുഖ്യമന്ത്രിയാകുമോ കോണ്‍ഗ്രസ് പ്രസിഡന്‍റാവുമോ എന്ന ചോദ്യത്തിന് കാലം തെളിയിക്കും എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
എന്നാല്‍ രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്നാണ് പ്രവര്‍ത്തകരുടെ വികാരമെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ഊര്‍ജിതമാകവെ ശശി തരൂര്‍ വോട്ടര്‍പട്ടിക പരിശോധിക്കാന്‍ എ.ഐ.സി.സി. ആസ്ഥാനത്തെത്തി.
Story Highlights: Ashok gehlot about aicc president election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here