Advertisement

‘കാട്ടാക്കടയില്‍ അച്ഛനേയും മകളേയും മര്‍ദിച്ചത് മാനസിക വിഭ്രാന്തിയുള്ളവര്‍, ഇവരെ സംരക്ഷിക്കില്ല’; സിഎംഡി ബിജു പ്രഭാകര്‍

September 21, 2022
Google News 4 minutes Read

കാട്ടാക്കടയില്‍ കണ്‍സെഷന്‍ പുതുക്കാനെത്തിയ അച്ഛനേയും മകളേയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ പൊതുജനങ്ങളോട് മാപ്പുചോദിച്ച് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍. മാനസിക വിഭ്രാന്തിയുള്ളവരാണ് കാട്ടാക്കടയില്‍ ആക്രമണം നടത്തിയതെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു. ആക്രമണം നടത്തിയവരെ മാനേജ്‌മെന്റ് ഒരു കാരണവശാലും സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ( biju prabhakar on ksrtc employee attack against father and daughter in kattakada)

ജീവനക്കാരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്‌നമുണ്ടായാല്‍ പൊലിസിനെ വിളിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്.
നേരിട്ട് കൈകാര്യം ചെയ്യാന്‍ പാടില്ലായിരുന്നു. കെഎസ്ആര്‍ടിസി വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തെന്നും എം.ഡി അറിയിച്ചു. റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നാളെ സമര്‍പ്പിക്കും.

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

കാട്ടാക്കട ഡിപ്പോയില്‍ മകളുടെ മുന്നില്‍ അച്ഛനെ മര്‍ദിച്ച ജീവനക്കാരുടെ നടപടി കെഎസ്ആര്‍ടിസിക്ക് കളങ്കമുണ്ടാക്കിയെന്നാണ് സിഎംഡി ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. ജീവനക്കാരുടെ പെരുമാറ്റം പ്രശ്‌നം വഷളാക്കിയെന്ന് കാണിച്ചാണ് ഹൈക്കോടതി സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന് ബിജു പ്രഭാകര്‍ മറുപടി നല്‍കിയത്.

പാസ്സുമായി ബന്ധപ്പെട്ട് പ്രേമനന്‍ എന്നയാള്‍ കയര്‍ത്ത് സംസാരിച്ചപ്പോള്‍ പൊലീസ് സഹായം തേടിയില്ല, പകരം കുട്ടിയുടെ മുന്നിലിട്ട് അച്ഛനെ ജീവനക്കാര്‍ മര്‍ദിക്കുകയാണുണ്ടാതെന്നും സിഎംഡി റിപ്പോര്‍ട്ട് നല്‍കി. സംഭവത്തില്‍ ആര്യനാട് സ്റ്റേഷന്‍ മാസ്റ്റര്‍ മുഹമ്മദ് ഷരീഫ്, ഡ്യൂട്ടി ഗാര്‍ഡ് ആര്‍.സുരേഷ്, കണ്ടക്ടര്‍ എന്‍.അനില്‍കുമാര്‍, അസിസ്റ്റന്റ് മിലന്‍ ഡോറിച്ച് എന്നിവരെ സസ്‌പെന്‍ഡ് ചെയ്‌തെന്നും എംഡി, സ്റ്റാന്‍ഡിംഗ് കൗണ്‍സിലിനെ അറിയിച്ചിരുന്നു.

Story Highlights: biju prabhakar on ksrtc employee attack against father and daughter in kattakada

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here