താരമായി കുട്ടികള്‍ കളിക്കുന്ന ശബ്ദം അനുകരിക്കുന്ന പക്ഷി; എങ്ങനെ സാധിക്കുന്നുവെന്ന് നെറ്റിസണ്‍സ്

കുട്ടികള്‍ അവരുടെ കളി സമയങ്ങളില്‍ പക്ഷികളുടെ ശബ്ദവും മറ്റും അനുകരിക്കുന്നത് നമ്മള്‍ കേട്ടിട്ടുണ്ടാകും. അതൊരു അത്ഭുതമായി നമ്മുക്ക് തോന്നില്ല. എന്നാല്‍ ഒരു പക്ഷി ഇതിനെല്ലാം പകരം വീട്ടിക്കൊണ്ട് കുട്ടികള്‍ കളിക്കുന്ന ശബ്ദം അനുകരിച്ചാലോ? അത് വലിയ അത്ഭുതമായിരിക്കും. ഈ വെറൈറ്റി നമ്പര്‍ ഉള്‍പ്പെടെ മറ്റ് അനേകം ശബ്ദങ്ങള്‍ മിമിക്രി ചെയ്യുന്ന ഒരു പക്ഷിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. (Bird Can Perfectly Mimic Sound Of Children Playing video)
കുരയ്ക്കുന്ന പട്ടിയുടേയും മരത്തടികള്‍ കഷ്ണങ്ങളാക്കുന്നതിന്റേയും ഉള്‍പ്പെടെ നിരവധി ശബ്ദങ്ങള്‍ 56 സെക്കന്റുള്ള ഒരു വിഡിയോയില്‍ ബോവര്‍ബേര്‍ഡ് അനുകരിക്കുന്നുണ്ട്. കുട്ടികള്‍ കളിക്കുന്ന ശബ്ദം അനുകരിക്കുന്ന ബോവര്‍ബേര്‍ഡ് എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ട്വിറ്ററിലെത്തിയത്. മിനിറ്റുകള്‍ക്കുള്ളില്‍ വിഡിയോയ്ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ടായി.
മൂവായിരത്തോളം പേരാണ് വിഡിയോ ലൈക്ക് ചെയ്തത്. മിമിക്രിയില്‍ പക്ഷിക്ക് നല്ല ഭാവിയുണ്ടെന്നും പക്ഷി നല്ല കലാകാരനാണെന്നും കമന്റുകളുണ്ട്.
Story Highlights: Bird Can Perfectly Mimic Sound Of Children Playing video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here