പത്തനംതിട്ടയില്‍ പേവിഷ ബാധ സംശയിക്കുന്ന നായ ചത്തു

പത്തനതിട്ട ഓമല്ലൂരില്‍ വീട്ടുവളപ്പില്‍ കുടുങ്ങിയ പേവിഷ ബാധ സംശയിക്കുന്ന നായ ചത്തു. ഇന്നലെ മയക്കുമരുന്ന് കുത്തിവച്ച ശേഷം കൊക്കാ തോട്ടിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ നായയാണ് ചത്തത്.
നായയ്ക്ക് പേ ഉണ്ടാ എന്നറിയാന്‍ തിരുവല്ല മഞ്ഞാടിയിലെ ലാബില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി രക്തം, ഉമിനീര്‍ എന്നിവയുടെ സാമ്പിള്‍ പരിശോധിക്കുകയും ചെയ്യും. ഇന്ന് ഉച്ചയോടെ പരിശോധനാ ഫലം ലഭ്യമാകുമെന്നാണ് കരുതുന്നത്.
Read Also: പത്തനംതിട്ട ഓമല്ലൂരിൽ വീട്ടുവളപ്പിൽ പേപ്പട്ടി കയറി
ഓമല്ലൂര്‍ മാര്‍ക്കറ്റിന്റെ പരിസരത്ത് നിന്നാണ് ഇന്നലെ നായ വീട്ടുവളപ്പിലേക്ക് ഓടിക്കയറിയത്. വീട്ടുവളപ്പില്‍ പേപ്പട്ടി കയറിയതുകണ്ട നാട്ടുകാര്‍ ഗേറ്റ് പൂട്ടുകയും വീട്ടിലുള്ള വ്യക്തിയെ വിളിച്ച് വിവരം പറയുകയും ചെയ്തു. ഫയര്‍ഫോഴ്‌സ് അടക്കം എത്തിയാണ് നായയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.
Story Highlights: dog infected rabies and died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here