ഭര്‍തൃവീട്ടുകാരുടെ സ്ത്രീധനപീഡനം: വിവാഹത്തിന് 10 ദിവസങ്ങള്‍ക്കുശേഷം ചോറില്‍ വിഷം കലക്കി കഴിച്ച് ദമ്പതികള്‍

സ്ത്രീധനത്തെച്ചൊല്ലിയുള്ള വീട്ടുകാരുടെ കുറ്റപ്പെടുത്തലുകളില്‍ മനംനൊന്ത് നവദമ്പതികള്‍ വിഷം കഴിച്ചു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. വിഷം കഴിച്ച യുവതി ഉടനടി മരിച്ചു. യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. ബിന്‍ദാര്‍ സിംഗെന്ന 22 വയസുകാരനും നീലം കൗര്‍ എന്ന 19 വയസുകാരിയുമാണ് സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് വിഷം കഴിച്ചത്. (dowry Couple Consumes Poison Ten Days After Wedding)
ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷമാണ് നീലവും ബിന്‍ദാറും വിവാഹം കഴിക്കുന്നത്. ആദ്യമെല്ലാം എതിര്‍ത്തെങ്കിലും പിന്നീട് ഇരുവരുടേയും വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. എന്നാല്‍ സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നെ നിരന്തരം കുറ്റപ്പെടുത്തുന്നതായി പലപ്പോഴും നീലം വീട്ടുകാരോട് പരാതിപ്പെട്ടിട്ടുണ്ട്.
തന്റെ വീട്ടുകാര്‍ ഭാര്യയെ നിരന്തരം കുറ്റപ്പെടുത്തുന്നത് കണ്ട് മനംനൊന്താണ് ബിന്‍ദാറും നീലത്തോടൊപ്പം വിഷം കഴിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ബിന്‍ദാറിന്റെ വീട്ടുകാര്‍ക്കെതിരെ സ്ത്രീധനനിരോധന നിയമം, ഗാര്‍ഗിക പീഡനം മുതലായ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.
Story Highlights: dowry Couple Consumes Poison Ten Days After Wedding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here