Advertisement

പഞ്ചാബിലെ ലൗലി പ്രഫഷണല്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

September 21, 2022
Google News 3 minutes Read

പഞ്ചാബിലെ ലൗലി പ്രഫഷണല്‍ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. ചേര്‍ത്തല സ്വദേശി അഗിന്‍ എസ് ദിലീപാണ് മരിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. (malayali student’s dead body found in punjab lovely professional university hostel)

ബി ടെക് ഡിസൈന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അഗിന്‍. BH 4, C ബ്ലോക്കിലെ മൂന്നാം നിലയിലെ ഹോസ്റ്റല്‍ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. അഗിന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹോസ്റ്റല്‍ മുറി അധികൃതര്‍ സീല്‍ ചെയ്തിരിക്കുകയാണ്.

അഗിന്റെ മരണവിവരം സര്‍വകലാശാല മറിച്ചുവയ്ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സര്‍വകലാശാലയില്‍ വന്‍ പ്രതിഷേധമാണ് നടന്നുവരുന്നത്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. സര്‍വകലാശാലയില്‍ നാലായിരത്തോളം മലയാളി വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്.

Story Highlights: malayali student’s dead body found in punjab lovely professional university hostel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here