പ്രിയങ്ക ഗാന്ധി കേരളത്തിലേക്ക്; ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയാവും

ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാൻ പ്രിയങ്ക ഗാന്ധി കേരളത്തിലേക്ക്. ഭാരത് ജോഡോ യാത്രയുടെ ഭാഗമാവുന്നതിന് വേണ്ടിയാണ് പ്രിയങ്ക കേരളത്തിലേക്കെത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. യാത്ര 275 കിലോമീറ്റര്‍ ദൂരം പിന്നിട്ടുവെന്നും അദ്ദേഹം പറഞ്ഞു.(priyanka gandhi to join bharat jodo yatra in kerala)
കേരളത്തില്‍ വച്ച് യാത്രയുടെ ഭാഗമാവാനാണ് പ്രിയങ്കയുടെ ശ്രമമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഒക്ടോബര്‍ 17ന് നടക്കുന്ന കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് ഇപ്പോള്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഭാരത് ജോഡോ യാത്ര വിജയമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നായിരുന്നു ജയ്‌റാം രമേശിന്റെ മറുപടി.
അതേസമയം രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കൊച്ചിയിൽ സച്ചിൻ പൈലറ്റും അണി ചേർന്നു.രാഹുൽഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷനാകണമെന്നാണ് താത്പര്യമെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. പാർട്ടി പ്രവർത്തകരുടെ വികാരമാണ് പി സി സികൾ വഴി എ ഐ സി സിയെ അറിയിച്ചത് . ഇനി തീരുമാനം എടുക്കേണ്ടത് നേതൃത്വമാണ്. ഇതിനെ കുറിച്ച് രാഹുൽ ഗാന്ധിയുമായി സംസാരിച്ചുവെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.
Story Highlights: priyanka gandhi to join bharat jodo yatra in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here