എന്‍ഐഎ റെയ്ഡ്; കേരളത്തില്‍ നിന്ന് 25 പിഎഫ്‌ഐ നേതാക്കള്‍ കസ്റ്റഡിയില്‍; 12 പേരെ ഡല്‍ഹിക്ക് കൊണ്ടുപോകും

എന്‍ഐഎ റെയ്ഡില്‍ കേരളത്തില്‍ നിന്ന് 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തു. 12 പേരെ ഡല്‍ഹിക്ക് കൊണ്ടുപോകും. 13 പേരെ കൊച്ചിയിലെത്തിക്കും. എന്‍ഐഎ ആസ്ഥാനത്ത് ഏജന്‍സിയുടെ അഭിഭാഷകരെത്തി. അറസ്റ്റ് ചെയ്തവരുടെ വൈദ്യപരിശോധന നടത്താന്‍ മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് ഓഫീസിനുള്ളിലായിരിക്കും വൈദ്യ പരിശോധന നടത്തുക.
ആര്‍എസ്എസിന്റെ ഭീരുത്വമാണ് എന്‍ഐഎ റെയ്‌ഡെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചു. ജനാധിപത്യ ബോധമുള്ള സര്‍ക്കാരല്ല ഇന്ത്യ ഭരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് മൗലവി പറഞ്ഞു.
Read Also: 25 വീടുകളിലും 14 ഓഫിസുകളിലും ഒരേ സമയം എന്‍ഐഎ റെയ്ഡ്; നിരവധി നേതാക്കള്‍ കസ്റ്റഡിയില്‍
അതേസമയം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസിലും എന്‍.ഐ.എയും ഇ.ഡിയും നടത്തിയ പരിശോധനയിലും, അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് ഈഞ്ചക്കലും, ബാലരാമപുരത്തും പ്രവര്‍ത്തകര്‍ ഹൈവേ ഉപരോധിച്ചു. അര മണിക്കൂറോളം റോഡ് ഗതാഗതം തടസ്സപെട്ടു. പ്രവര്‍ത്തകരെ നീക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുമായി നേരിയ ഉന്തുംതള്ളുമുണ്ടായി.
Read Also: എന്‍ഐഎ റെയ്ഡ്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീര്‍ അറസ്റ്റില്‍
കേരളം , യുപി ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. ഭീകരവാദ ഫണ്ടിംഗ്, ആയുധ പരിശീലന ക്യാമ്പ് എന്നിവ നടത്തിയവര്‍ക്കെതിരെയാണ് റെയ്ഡ്. നിരോധിത സംഘടനകളിലേക്ക് ആളെ ചേര്‍ത്തവര്‍ക്ക് എതിരെയും റെയ്ഡെന്ന് എന്‍ഐഎ അറിയിച്ചു,.
Story Highlights: 25 PFI leaders take into custody from kerala in nia raid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here