Advertisement

‘ആ ഡോക്യുമെന്ററിയിലുള്ളത് വിവാഹം മാത്രമല്ല’; വെളിപ്പെടുത്തി ​ഗൗതം മേനോൻ

September 22, 2022
Google News 2 minutes Read
gautam menon about nayantara documentary

നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വി​ഗ്നേഷ് ശിവനും വിവാഹിതരാകുന്നത്. ജൂൺ 9 ന് ആയിരുന്നു തെന്നിന്ത്യ കാത്തിരുന്ന ആ വിവാഹം. മഹാബലിപുരത്ത് അടുത്ത സുഹൃത്തുക്കളും കുടുംബാം​ഗങ്ങളും മാത്രം പങ്കെടുത്ത വിവാഹം നെറ്റ്ഫ്ളിക്സിലൂടെ ആരാധകർക്കും കാണാൻ സാധിക്കുമെന്ന വാർത്ത പുറത്ത് വരുന്നത് അതിന് തൊട്ടുപിന്നാലെയാണ്. ( gautam menon about nayantara documentary )

സംവിധായകൻ ​ഗൗതം മേനോനാണ് വിഡിയോയുടെ സംവിധാനം നിർവഹിക്കുന്നത്. നെറ്റ്ഫ്ളിക്സ് പുറത്തിറക്കുന്ന വിഡിയോ എന്നാൽ വെറും വിവാഹ വിഡിയോ മാത്രമായിരിക്കില്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. സംവിധായകൻ ​ഗൗതം മേനോനാണ് വിഡിയോയുടെ ഉള്ളടകത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.

Read Also: ഭർത്താവിന്റെ പിറന്നാൾ ദിനം ആഘോഷമാക്കി നയൻതാര; ഭാര്യ നൽകിയ സർപ്രെെസ് വെളിപ്പെടുത്തി വിഘ്‍നേശ് ശിവൻ

നയൻതാര : ബിയോണ്ട് ദ ഫെയറിടേൽ എന്ന ഡോക്യുമെന്ററിയിൽ നയൻതാരയുടെ കുട്ടിക്കാലം മുതലുള്ള സംഭവങ്ങൾ ഉൾപ്പെടുത്തിയിരിക്കും. സിനിമാ ലോകത്ത് എത്തിയതിനെ കുറിച്ചും വി​ഗ്നേഷിനെ പരിചയപ്പെട്ടതും വിവാഹത്തിലെത്തിയതുമെല്ലാം ഡോക്യുമെന്ററി കൈകാര്യം ചെയ്യും.

Story Highlights: gautam menon about nayantara documentary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here