Advertisement

‘സാമൂഹിക ഐക്യം ലക്ഷ്യം’; ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ മേധാവിയുമായി കൂടിക്കാഴ്ച നടത്തി ആര്‍എസ്എസ് മേധാവി

September 22, 2022
Google News 1 minute Read
mohan bhagwat meet chief imam

മുസ്ലിം സമുദായത്തെ സമീപിച്ച് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ മേധാവി ഇമാം ഉമര്‍ അഹമ്മദ് ഇല്യാസിയുമായി മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തി. കസ്തൂര്‍ബാ ഗാന്ധി മാര്‍ഗ് മസ്ജിദിലാണ് അടച്ചിട്ട മുറിയിലെ ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച നടന്നത്.

ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രവര്‍ത്തകരായ കൃഷ്ണ ഗോപാല്‍, രാം ലാല്‍, ഇന്ദ്രേഷ് കുമാര്‍ എന്നിവരും മോഹന്‍ ഭാഗവതിനൊപ്പമുണ്ടായിരുന്നു. അതേസമയം ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയില്‍ വ്യത്യസ്ത സമുദായങ്ങളും മതവിശ്വാസങ്ങളും തമ്മില്‍ സൗഹാര്‍ദ്ദമാവശ്യമാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.

Read Also: ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി ഗവര്‍ണര്‍

കഴിഞ്ഞയാഴ്ചയാണ് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് കേരളത്തിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയത്. തൃശൂര്‍ ആനക്കല്ലില്‍ ആര്‍എസ്എസ് പ്രാദേശിക നേതാവിന്റെ വീട്ടില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. ആര്‍എസ്എസ് ചിന്തന്‍ ബൈഠക്കില്‍ പങ്കെടുക്കാന്‍ മോഹന്‍ ഭാഗവത് തൃശൂരിലെത്തിയതായിരുന്നു.

Story Highlights: mohan bhagwat meet chief imam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here