പത്തനംതിട്ടയിലും തൃശൂരിലും എന്‍ഐഎ റെയ്ഡ്; പോപുലര്‍ ഫ്രണ്ട് നേതാവ് യഹിയ തങ്ങള്‍ കസ്റ്റഡിയില്‍

പത്തനംതിട്ടയിലും തൃശൂരിലും എന്‍ഐഎ റെയ്ഡ്. പത്തനംതിട്ട വെട്ടിപ്പുറത്ത് എസ്ഡിപിഐ ജില്ലാ പ്രസിഡന്റിന്റെ വീട്ടിലാണ് എന്‍ഐഎ റെയ്ഡ് നടക്കുന്നത്. പുലര്‍ച്ചെ നാലരയോടെയാണ് പരിശോധന ആരംഭിച്ചത്. എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഏത് സാഹചര്യത്തിലാണ് പരിശോധനയെന്ന് കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല.
എസ്ഡിപിഐ മുന്‍ സംസ്ഥാന നേതാവും നിലവില്‍ പോപുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാവുമായ യഹിയ തങ്ങളെ പെരുമ്പിലാവ് നടത്തിയ റെയ്ഡിന് ശേഷം എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തെ ആലപ്പുഴ വിദ്വേഷ മുദ്രാവാക്യ വിളിയുമായി ബന്ധപ്പെട്ട് യഹിയ തങ്ങളെ അറസ്റ്റ് ചെയ്തിരുന്നു.
Read Also: പാക് ചാര സംഘടന ഐഎസ്‌ഐയുമായി ബന്ധം?; രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ വ്യാപക എന്‍ഐഎ റെയ്ഡ്
റെയ്ഡില്‍ പ്രതികരിച്ച് എസ്ഡിപിഐ സംസ്ഥാന നേതൃത്വം വാര്‍ത്താകുറിപ്പ് പുറത്തിറക്കി.
പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ, ഇഡി എന്നീ കേന്ദ്ര ഏജന്‍സികള്‍ അര്‍ദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് എസ്ഡിപിഐ പറയുന്നു. ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
Story Highlights: NIA raid at pathanamthitta and trissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here