Advertisement

പാക് ചാര സംഘടന ഐഎസ്‌ഐയുമായി ബന്ധം?; രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ വ്യാപക എന്‍ഐഎ റെയ്ഡ്

September 12, 2022
Google News 2 minutes Read
nia raide across the country

പാക് ചാര സംഘടന ഐഎസ്‌ഐയുമായി ബന്ധപ്പെട്ട് ഡല്‍ഹിയടക്കം രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നു. ഡല്‍ഹി , പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നീ നാല് സംസ്ഥാനങ്ങളില്‍ ആയാണ് 60 ഇടങ്ങളില്‍ റെയ്ഡ്. സിദ്ദു മൂസെവാല കൊലക്കേസില്‍ ഉള്‍പ്പെട്ട ലോറന്‍സ് ബിഷ്‌ണോയ്, നീരജ് ഭവാന എന്നീ രണ്ട് ഗൂണ്ടാ സംഘങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.

ഈ രണ്ട് ഗൂണ്ട സംഘങ്ങള്‍ക്കും ഐഎസ്‌ഐ യുമായി അടുത്ത ബന്ധം ഉണ്ടെന്നും സംഘടനയുടെ പല പ്രവര്‍ത്തനങ്ങള്‍ക്കും ഈ സംഘങ്ങളെ ഉപയോഗിക്കുന്നതായും എന്‍ഐഎയുടെ പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചിരുന്നു.

Read Also: മൂന്ന് മാസത്തിനിടെ ഇ.ഡി കണ്ടുകെട്ടിയത് 100 കോടി രൂപ; ഈ പിടിച്ചെടുത്ത പണത്തിന് എന്ത് സംഭവിക്കുന്നു?

കേന്ദ്ര തീവ്രവാദ വിരുദ്ധ അന്വേഷണ ഏജന്‍സി ഏറ്റെടുത്തിട്ടുള്ള ഏറ്റവും വലിയ ഗൂഢാലോചന അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡുകള്‍ നടക്കുന്നത്. ഈ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന റെസിഡന്‍ഷ്യല്‍ ഏരിയകള്‍, ഒളിത്താവളങ്ങള്‍, ജയിലുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വ്യാപക പരിശോധന നടക്കുന്നത്.

Read Also: 34 ഓൺലൈൻ ട്രേഡിങ് സൈറ്റുകൾക്ക് റിസർവ് ബാങ്കിന്റെ വിലക്ക്

കഴിഞ്ഞ മാസം തീവ്രവാദ കുറ്റം ചുമത്തി ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ കൂടി എന്‍ഐഎ ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് നടപടിക്ക് ഉത്തരവിട്ടത്.

Story Highlights: nia raide across the country

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here