സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണം; മുഖ്യമന്ത്രിയെ കണ്ട് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കൾ

മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കൾ.
കരുനാഗപ്പളളി സംഭവത്തിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണമെന്നാണ് അസോസിയേഷൻ പ്രമേയം. പൊലീസിൻ്റെ ആത്മവീര്യം സംരക്ഷിക്കണമെന്ന് നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അഭിഭാഷകനെ കസ്റ്റഡിയിലെടുത്തത് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനെന്നും മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
കൊല്ലത്തെ പൊലീസ് – അഭിഭാഷക തർക്കത്തിൽ കരുനാഗപ്പള്ളി എസ്എച്ച്.ഒ ഉൾപ്പെടെ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. കരുനാഗപ്പള്ളി എസ്. എച്ച്. ഒ ജി. ഗോപകുമാർ ,എസ്. ഐ അലോഷ്യസ് അലക്സാണ്ടർ, ഗ്രേഡ് എസ്. ഐ ഫിലിപ്പോസ്, സി.പി.ഒ അനൂപ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
Read Also: കൊല്ലത്ത് അഭിഭാഷകനെ മര്‍ദിച്ചെന്ന ആരോപണം; നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു
പൊലീസുകാർ കുറ്റക്കാരല്ലെന്ന ഡി. ഐ. ജി യുടെ റിപ്പോർട്ട് തള്ളിയാണ് എ.ഡി.ജി.പി വിജയ് സാഖറെ പൊലീസുകാർക്ക് എതിരെ നടപടി എടുത്തത്. മദ്യപിച്ച് വാഹനം ഓടിച്ച് പ്രശ്നമുണ്ടാക്കിയെന്ന കുറ്റത്തിലാണ് കരുനാഗപ്പള്ളിയിലെ അഭിഭാഷകനായ ജയകുമാറിനെ 5 ന് രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്.
Story Highlights: Police Officers Association Leaders Meets CM Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here