Advertisement

കൊല്ലത്ത് അഭിഭാഷകനെ മര്‍ദിച്ചെന്ന ആരോപണം; നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

September 22, 2022
Google News 2 minutes Read

കൊല്ലത്ത് അഭിഭാഷകനെ മര്‍ദിച്ചെന്ന ആരോപണത്തില്‍ കരുനാഗപ്പള്ളി എസ് എച്ച് ഒ ജി ഗോപകുമാര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എസ് ഐ അലോഷ്യസ് അലക്‌സാണ്ടര്‍, ഗ്രേഡ് എസ് ഐ ഫിലിപ്പോസ്, സിപിഒ അനൂപ് എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തു. പൊലീസിന്റെ എതിർപ്പ് മറികടന്നാണ് സസ്പെൻഷൻ

സംഭവം ദക്ഷിണ മേഖല ഡി.ഐ.ജി അന്വേഷിക്കും. എഡിജി പി വിജയ് സാഖറെയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഇതിനിടെ പൊലീസുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ പി എസ് അസോസിയേഷൻ രംഗത്തുവന്നു. സസ്പെൻഷൻ പിൻവലിക്കണമെന്ന് ഐപിഎസ് അസോസിയേഷൻ ആവശ്യപ്പെട്ടു.

Read Also: പൊലീസുമായുള്ള തർക്കം; അഭിഭാഷകനായ അജയകുമാർ ആശുപത്രിയിലും അതിക്രമം കാട്ടിയതിനു തെളിവ്

Story Highlights: Four police officers suspended on allegedly assaulting a lawyer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here