Advertisement

തകർത്തടിച്ച് ഫിഞ്ചും വെയ്ഡും; ഇന്ത്യക്ക് 91 റൺസ് വിജയലക്ഷ്യം

September 23, 2022
Google News 1 minute Read

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി-20യിൽ ഇന്ത്യക്ക് റൺസ് 91 വിജയലക്ഷ്യം. ഔട്ട്ഫീൽഡ് നനഞ്ഞതിനാൽ 8 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 90 റൺസെടുത്തു. മാത്യു വെയ്ഡ് (20 പന്തുകളിൽ 43), ആരോൺ ഫിഞ്ച് (31) എന്നിവരാണ് ഓസ്ട്രേലിയക്കായി മികച്ചുനിന്നത്. ഇന്ത്യക്കായി അക്സർ പട്ടേൽ 2 ഓവറിൽ 13 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

ഹാർദിക് പാണ്ഡ്യ ആണ് ഇന്ത്യക്കായി ബൗളിംഗ് ഓപ്പൺ ചെയ്തത്. ഓവറിൽ 10 റൺസുമായി ഓസ്ട്രേലിയക്ക് മികച്ച തുടക്കം ലഭിച്ചു. അക്സർ പട്ടേൽ എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിൽ കാമറൂൺ ഗ്രീനിനെ കൈവിട്ട കോലി അടുത്ത പന്തിൽ താരത്തെ റണ്ണൗട്ടാക്കി. 5 റൺസെടുത്താണ് ഗ്രീൻ മടങ്ങിയത്. ഓവറിലെ അവസാന പന്തിൽ മാക്സ്വൽ (0) ക്ലീൻ ബൗൾഡ്.

യുസ്വേന്ദ്ര ചഹാൽ എറിഞ്ഞ മൂന്നാം ഓവറിലെ ഫിഞ്ചിൻ്റെ ഒരു സിക്സർ അടക്കം പിറന്നത് 12 റൺസ്. നാലാം ഓവറിലെ ആദ്യ പന്തിൽ അക്സർ പട്ടേൽ ടിം ഡേവിഡിൻ്റെ (2) കുറ്റി തെറിപ്പിച്ചു. ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ഉറച്ചുനിന്ന ക്യാപ്റ്റൻ ആരോൺ ഫിഞ്ച് അഞ്ചാം ഓവറിലെ അവസാന പന്തിൽ വീണു. 15 പന്തുകളിൽ 31 റൺസെടുത്ത താരം കുറ്റി തെറിച്ച് പുറത്താവുകയായിരുന്നു.

അഞ്ചാം നമ്പറിലെത്തിയ മാത്യു വെയ്ഡ് ചില മികച്ച ഷോട്ടുകളുതിർത്തു. ഹർഷൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ മാത്രം 3 സിക്സർ അടകം 18 റൺസാണ് വെയ്ഡ് അടിച്ചുകൂട്ടിയത്.

Story Highlights: australia t20 score india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here