37,000 കടന്ന് കുതിച്ച് സ്വര്‍ണവില; മാറ്റമില്ലാതെ വെള്ളിവില

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി. സ്വര്‍ണം പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണം പവന് 37,200 രൂപയും ഗ്രാമിന് 4600 രൂപയുമായി. സ്വര്‍ണം പവന് 36,800 രൂപയായിരുന്നു ഇന്നലത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4600 രൂപയായിരുന്നു. (gold rates rises kerala )
22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയാണ് ഇന്നലെ വര്‍ധിച്ചിരുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഈ ദിവസങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. 45 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണിവില ഗ്രാമിന് 3840 രൂപയാണ്.
ഈ മാസം 9 മുതല്‍ 13 വരെ സ്വര്‍ണവിലയില്‍ സംസ്ഥാനത്ത് മാറ്റമുണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില കുതിച്ചുയരുകയാണ്.
അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്. ഒരു ഗ്രാം ഹോള്‍മാര്‍ക്ക് വെള്ളിക്ക് ഗ്രാമിന് 90 രൂപയും വിപണിയില്‍ വിലയുണ്ട്.
Story Highlights: gold rates rises kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here