‘ബാബറിനെയും റിസ്വാനെയും ഒഴിവാക്കേണ്ട സമയം കഴിഞ്ഞു’; ക്ലൈമാക്സ് ട്വിസ്റ്റിൽ ഷഹീൻ അഫ്രീദിയുടെ ട്വീറ്റ് വൈറൽ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി-20 മത്സരത്തിൽ 10 വിക്കറ്റ് ജയം നേടിയതിനു പിന്നാലെ പാകിസ്താൻ പേസർ ഷഹീൻ അഫ്രീദി ചെയ്ത ട്വീറ്റ് വൈറൽ. ഓപ്പണർമാരായ ബാബർ അസമിൻ്റെയും മുഹമ്മദ് റിസ്വാൻ്റെയും സ്ട്രൈക്ക് റേറ്റുകൾ ചൂണ്ടി വിമർശനങ്ങൾ ശക്തമായിരുന്നു. ഇതിനു മറുപടി എന്ന നിലയിൽ ഷഹീൻ ചെയ്ത ട്വീറ്റാണ് വൈറലായത്. (shaheen babar rizwan england)
Read Also: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20; പാകിസ്താന് പത്ത് വിക്കറ്റ് ജയം
‘ക്യാപ്റ്റൻ ബാബർ അസമിനേയും മുഹമ്മദ് റിസ്വാനേയും ഒഴിവാക്കേണ്ട സമയം കഴിഞ്ഞു. എന്തൊരു സ്വാർഥരായ കളിക്കാരാണ് ഇവർ. 15 ഓവറിൽ ഫിനിഷ് ചെയ്യേണ്ട കളിയാണ്. അത് അവർ അവസാന ഓവർ വരെ നീട്ടി. ഇത് നമുക്കൊരു മുന്നേറ്റം ആക്കാം.’ എന്ന് സർക്കാസ്റ്റിക്കലി ട്വീറ്റ് ചെയ്ത അഫ്രീദി ‘പാകിസ്താൻ ടീമിൽ അഭിമാനം’ എന്ന് തുടർന്ന് കുറിയ്ക്കുന്നു.
I think it is time to get rid of Kaptaan @babarazam258 and @iMRizwanPak. Itne selfish players. Agar sahi se khelte to match 15 overs me finish hojana chahye tha. Ye akhri over tak le gaye. Let's make this a movement. Nahi? ?
— Shaheen Shah Afridi (@iShaheenAfridi) September 22, 2022
Absolutely proud of this amazing Pakistani team. ? pic.twitter.com/Q9aKqo3iDm
Read Also: ഇന്ത്യ ഓസ്ട്രേലിയ നിർണായ രണ്ടാം ടി20 ഇന്ന്; ജസ്പ്രീത് ബുംറ കളിക്കും
ഇംഗ്ലണ്ട് മുന്നോട്ടുവച്ച 200 റൺസ് വിജയലക്ഷ്യം 3 പന്തുകൾ ബാക്കിനിൽക്കെയാണ് പാകിസ്താൻ മറികടന്നത്. മൊയീൻ അലി (23 പന്തിൽ 55), ബെൻ ഡക്കറ്റ് (22 പന്തിൽ 43), ഹാരി ബ്രൂക്ക് (19 പന്തിൽ 31) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 199 റൺസിലെത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ ബാബർ അസമിൻ്റെ തകർപ്പൻ സെഞ്ചുറിയുടെയും റിസ്വാൻ്റെ ഫിഫ്റ്റിയുടെയും മികവിൽ തകർപ്പൻ ജയം നേടുകയായിരുന്നു. 66 പന്തുകൾ നേരിട്ട ബാബർ 110 റൺസ് നേടി പുറത്താവാതെ നിന്നപ്പോൾ 51 പന്തുകൾ നേരിട്ട റിസ്വാൻ 88 റൺസ് നേടി ക്രീസിൽ തുടർന്നു. ടി-20 ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് വിക്കറ്റ് നഷ്ടമില്ലാതെ ഒരു ടീം 200 പിന്തുടർന്ന് ജയിക്കുന്നത്. ടി-20 ക്രിക്കറ്റിലെ രണ്ടാമത്തെ 200 റൺസ് കൂട്ടുകെട്ട് കൂടിയാണിത്. ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടും (203) ഇന്നലെ ബാബർ-റിസ്വാൻ സഖ്യം പടുത്തുയർത്തി.
Story Highlights: shaheen afridi babar azam mohammad rizwan england t20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here