Advertisement

അപരിചിതൻ ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറി; കർഷകനെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി

September 23, 2022
Google News 3 minutes Read

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ അപരിചിതൻ ബൈക്ക് യാത്രികനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മുദിഗൊണ്ടയിൽ തിങ്കളാഴ്ചയാണ് സംഭവം. കർഷകനായ ഷെയ്ഖ് ജമാൽ സാഹിബ് (52) ആണ് മരിച്ചത്.(telangana biker dies after hitchhiker injects poison)

തൊപ്പി വച്ച യുവാവ് വഴിയിൽ നിന്ന് ബൈക്കിന് കൈ കാണിച്ച് ലിഫ്റ്റ് അഭ്യർത്ഥിച്ചു. ജമാൽ യുവാവിനെ കയറ്റി യാത്ര തുടർന്നു. കുറച്ച് ദൂരം പിന്നിട്ട് കഴിഞ്ഞപ്പോൾ യുവാവ് കർഷകന്റെ തുടയിൽ വിഷം കുത്തി വെയ്‌ക്കുകയായിരുന്നു. ബൈക്കിന്റെ നിയന്ത്രണം വിട്ട് ജമാൽ താഴെ വീണു. ഇതിനിടയിൽ യുവാവ് രക്ഷപ്പെട്ടു.

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് ജമാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് നിന്നും സിറിഞ്ച് കണ്ടെത്തി. മൃഗങ്ങളെ കൊല്ലാൻ ഉപയോഗിക്കുന്ന വിഷമാണ് ജമാലിൽ കുത്തിവെച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

Story Highlights: telangana biker dies after hitchhiker injects poison

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here