Advertisement

ഹര്‍ത്താല്‍ അനുകൂലി പൊലീസുകാരെ വാഹനമിടിപ്പിച്ച സംഭവം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

September 24, 2022
3 minutes Read

ഹര്‍ത്താല്‍ ദിനത്തില്‍ കൊല്ലത്ത് പൊലീസുകാരെ വാഹനമിടിപ്പിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പള്ളിമുക്കിലൂടെ ബുള്ളറ്റില്‍ സഞ്ചരിക്കുകയായിരുന്ന ഹര്‍ത്താല്‍ അനുകൂലി കൂട്ടിക്കട സ്വദേശി ഷംനാദിനെ പോലീസ് പിടികൂടാന്‍ ശ്രമിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. വെട്ടിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരുടേയും ഷംനാദിന്റേയും ബൈക്കുകള്‍ കൂട്ടിയിടിച്ചു. മറ്റ് പോലീസുകാര്‍ ഷംനാദിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വേഗത്തില്‍ ബൈക്കോടിച്ച് രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. വാഹനമിടിച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പരുക്കേറ്റത്. (cctv footages out sdpi leader hit police vehicle)

ബൈക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പട്രോളിംഗിനിടെ യാത്രക്കാരെ സമരാനുകൂലികള്‍ അസഭ്യം പറയുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസുകാര്‍, ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്.

Read Also: ഹർത്താൽ ദിനത്തിൽ തളിപ്പറമ്പിലെ കടയുടമയെ ഭീഷണിപ്പെടുത്തിയ കേസ്; മുഖ്യ പ്രതികൾ അറസ്റ്റിൽ

അതേസമയം ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പൊലീസ് അറിയിച്ചു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1013 പേര്‍ അറസ്റ്റിലായി. 819 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും കേരള പൊലീസ് അറിയിച്ചു.

Story Highlights: cctv footages out sdpi leader hit police vehicle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top