Advertisement

ഐഎസ്ആര്‍ഒ അസ്‌ട്രോഫോട്ടോഗ്രാഫി മത്സരത്തില്‍ പങ്കെടുക്കാം; വിശദാംശങ്ങള്‍ ഇങ്ങനെ

September 24, 2022
Google News 2 minutes Read

ലോകബഹിരാകാശവാരത്തോടനുബന്ധിച്ച് ഐഎസ്ആര്‍ഒ ദേശീയ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന അസ്‌ട്രോഫോട്ടോഗ്രാഫി മത്സരം ശ്രദ്ധയാകര്‍ഷിക്കുന്നു. പ്രപഞ്ചരഹസ്യങ്ങള്‍ കൂടുതല്‍ കൃത്യതയോടെ ചുരുളഴിക്കുവാന്‍ ജയിംസ് വെബ് ടെലിസ്‌കോപ്പ് പ്രവര്‍ത്തനക്ഷമമായ പശ്ചാത്തലത്തില്‍ മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. (isro astrophotography competition)

പൊതുജനങ്ങള്‍ക്കും ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിക്കുന്ന മത്സരത്തില്‍ മൊബൈല്‍ ക്യാമറ ഉപയോഗിച്ചുള്ളതും കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ചിത്രീകരിച്ചതുമായ എന്‍ട്രികളും സ്വീകരിക്കും.

Read Also: അവിശ്വസനീയമെന്ന് ശാസ്ത്രലോകം; ജെയിംസ് വെബ്ബ് പകര്‍ത്തിയ വ്യാഴത്തിന്റെ ചിത്രങ്ങള്‍ പുറത്ത്

മുന്‍പരിചയമില്ലാത്തവര്‍ക്ക് പോലും രജിസ്റ്റര്‍ ചെയ്ത് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ നയിക്കുന്ന ക്ലാസുകളില്‍ പങ്കെടുത്ത് മത്സരത്തിലേക്ക് ചുവടുവയ്ക്കാം. എന്‍ട്രികള്‍ അയക്കുവാനുള്ള അവസാന തിയതി ഒക്ടോബര്‍ 5 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.wsweek.vssc.gov.in, 9446482282 / 9495613657.

Story Highlights: isro astrophotography competition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here