Advertisement

അവിശ്വസനീയമെന്ന് ശാസ്ത്രലോകം; ജെയിംസ് വെബ്ബ് പകര്‍ത്തിയ വ്യാഴത്തിന്റെ ചിത്രങ്ങള്‍ പുറത്ത്

August 24, 2022
Google News 6 minutes Read
jupiter images captured by james webb telescope

ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്‌കോപ്പായ, നാസയുടെ ജെയിംസ് വെബ്ബ് പകര്‍ത്തിയ വ്യാഴം ഗ്രഹത്തിന്റെ ചിത്രം ഏറ്റെടുത്ത് ശാസ്ത്രലോകം. അമാല്‍തിയ, അദ്രാസ്റ്റിയ എന്നീ പേരുകളുള്ള രണ്ട് കുഞ്ഞന്‍ ഉപഗ്രഹങ്ങളും നീല പ്രകാശ വലയങ്ങളും സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തോടൊപ്പം ചിത്രത്തില്‍ കാണാം.(jupiter images captured by james webb telescope)

‘സത്യസന്ധമായി പറഞ്ഞാല്‍ ഈ ചിത്രം ഇത്ര മനോഹരമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല.’ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ഇംകെ ഡി പാറ്റര്‍ പറഞ്ഞു. വ്യാഴത്തിന്റെ വളയങ്ങള്‍, ചെറിയ ഉപഗ്രഹങ്ങള്‍, ഗാലക്സികള്‍ എന്നിവയെല്ലാം ഒരേ ചിത്രത്തില്‍ കാണാന്‍ കഴിയുന്നത് ശരിക്കും ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒബ്‌സര്‍വേറ്ററിയുടെ നിയര്‍-ഇന്‍ഫ്രാറെഡ് ക്യാമറ (NIRCam) ഉപയോഗിച്ചാണ് സംയോജിത ചിത്രങ്ങള്‍ എടുത്തത്.
2021 ഡിസംബറില്‍ ഫ്രഞ്ച് ഗയാനയില്‍ നിന്ന് ഏരിയന്‍ 5 റോക്കറ്റില്‍ വിക്ഷേപിച്ച ജെയിംസ് വെബ്ബ് ഭൂമിയില്‍ നിന്ന് ഒരു ദശലക്ഷം മൈല്‍ (1.6 ദശലക്ഷം കിലോമീറ്റര്‍) അകലെ ലഗ്രാഞ്ച് പോയിന്റ് എന്നറിയപ്പെടുന്ന ബഹിരാകാശ മേഖലയില്‍ സൂര്യനെ ചുറ്റുകയാണ്.

Read Also: ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള ആദ്യ പൂർണ ചിത്രം പുറത്തുവിട്ട് നാസ

യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി, കനേഡിയന്‍ ബഹിരാകാശ ഏജന്‍സി എന്നിവ സഹകരിച്ചാണ് ജെയിംസ് വെബ്ബിന്റെ ദൗത്യങ്ങള്‍. വ്യാഴത്തിന്റെ പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങള്‍ അവിശ്വസനീയമെന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്.

Story Highlights: jupiter images captured by james webb telescope

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here