Advertisement

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; ഏറ്റവും കൂടുതൽ നാശനഷ്ടം കെഎസ്ആർടിസിക്ക്

September 24, 2022
Google News 2 minutes Read
Popular Front Hartal; KSRTC suffered the most

ഹർത്താലിൽ ഏറ്റവും കൂടുതൽ നാശനഷ്ടം കെഎസ്ആർടിസിക്ക്. സംസ്ഥാനത്താകെ 70 ബസുകൾക്ക് നേരെ ആക്രമണം നടന്നതായി കെഎസ്ആർടിസി അറിയിച്ചു. നിരവധി ജീവനക്കാർക്ക് പരുക്കേറ്റു. ഹെൽമറ്റ് വച്ച് വരെ ഡ്രൈവർമാർ ബസ് ഓടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഭരണസംവിധാനത്തിൽ ഭയമില്ലാത്തതു കൊണ്ടാണ് കെ.എസ്.ആർ.ടി.സി ബസുകൾക്കെതിരായ അക്രമം നടക്കുന്നതെന്നാണ് ഹൈക്കോടതിയുടെ കുറ്റപ്പെടുത്തൽ.

എത്ര പ്രതിഷേധം ഉണ്ടായാലും ബസ് ഇറക്കാനായാരുന്നു മാനേജ്മെന്റ് തീരുമാനം. പക്ഷെ നിരത്തിലിറങ്ങിയ ബസുകൾക്ക് നേരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ആക്രമണമുണ്ടായി. കോന്നി കുളത്തിങ്കലിൽ തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറിനുള്ള കല്ലേറിൽ ഡ്രൈവർക്കു പരുക്കേറ്റു. ആലപ്പുഴ വളഞ്ഞവഴിയിൽ ഹരിപ്പാട് നിന്നുള്ള രണ്ടു ബസുകൾക്കു നേരേ കല്ലേറ് ഉണ്ടായി. പന്തളത്തെ ആക്രമണത്തിലാണ് ഡ്രൈവറുടെ കണ്ണിന് ഗുരുതര പരുക്കേറ്റത്.

Read Also: പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ മധ്യകേരളത്തിലും പരക്കെ അക്രമം

തിരുവനന്തപുരം അട്ടക്കുളങ്ങര, കാട്ടാക്കട, ആറ്റിങ്ങൽ എന്നിവിടങ്ങളിലും ആക്രമണം ഉണ്ടായി. കൊല്ലം തട്ടാമല, അയത്തിൽ, കോട്ടയം കുറിച്ചി, മന്ദിരം കവല, കലായിപ്പടി, അയ്മനം, എറണാകുളം ജില്ലയിലെ പകലോമറ്റം, കൂത്താട്ടുകുളം എന്നിവിടങ്ങളിലും ബസുകൾ കല്ലേറിൽ തകർന്നു.

തൃശൂർ ജില്ലയിൽ വടക്കാഞ്ചേരി, പെരുമ്പിലാവ്, മുള്ളൂർക്കര, ചാവക്കാട് എടക്കഴിയൂർ, നാട്ടിക പുത്തൻതോട് എന്നിവിടങ്ങളിലായിരുന്നു ബസുകൾ ആക്രമിക്കപ്പെട്ടത്. വയനാട് പനമരത്തും ബസ് ആക്രമിക്കപ്പെട്ടു. കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപമുണ്ടായ കല്ലേറിൽ ഡ്രൈവർ ശശിയുടെ കണ്ണിനു പരുക്കേറ്റു. മലപ്പുറം പെരിന്തൽമണ്ണ, പൊന്നാനി, കണ്ണൂർ ഉളിയിൽ, വളപട്ടണം എന്നിവിടങ്ങളിലും ആക്രമണം ഉണ്ടായി. ആക്രണം തുടരുമ്പോഴും സർവീസ് നിർത്തി യാത്രാക്കാരെ പ്രതിസന്ധിയിൽ ആക്കാനില്ല എന്നായിരുന്നു മന്ത്രി ആൻറണി രാജുവിന്റെ പ്രതികരണം.

Story Highlights: Popular Front Hartal; KSRTC suffered the most

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here