Advertisement

മത്സരിക്കാനൊരുങ്ങി ഗെഹ്‌ലോട്ട്; ബുധനാഴ്ച നാമനിര്‍ദേശപത്രിക നല്‍കും

September 25, 2022
Google News 2 minutes Read
Ashok Gehlot will file nomination paper for congress president election

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി അശോക് ഗെഹ്‌ലോട്ട് ബുധനാഴ്ച നാമനിര്‍ദേശപത്രിക നല്‍കും. രാജസ്ഥാനില്‍ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ അല്‍പസമയത്തിനകം യോഗം നടക്കും.
ഹൈക്കമാന്‍ഡ് പിന്തുണ ഉള്ളതിനാല്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി ആകാനാണ് സാധ്യത.

അവസാന നിമിഷം വരെ മുഖ്യമന്ത്രി സ്ഥാനം കൂടെ നിര്‍ത്താന്‍ അശോക് ഗെഹ് ലോട്ടും സച്ചിന്‍ പൈലറ്റും നടത്തുന്നുണ്ട്. ആരെയാണോ മുഖ്യമന്ത്രിയാക്കേണ്ടതെന്ന് ഭൂരിപക്ഷം എംഎല്‍എമാര്‍ തീരുമാനിക്കും, ആ നിലപാടാണ് ഹൈക്കമാന്‍ഡ് സ്വീകരിക്കേണ്ടതെന്നുമാണ് അശോക് ഗെഹ്ലോട്ട് പക്ഷത്തിന്റെ വാദം. 80ലധികം എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ഗെഹ്‌ലോട്ട് പക്ഷം ഉറപ്പിച്ച് പറയുന്നു. ഹൈക്കമാന്റിന്റെ പിന്തുണയുണ്ടെങ്കിലും 20 എംഎല്‍എമാരുടെ പിന്തുണയാണ് സച്ചിന്‍ പൈലറ്റിനുള്ളത്.

Read Also: മുസ്ലിം സമുദായത്തിന്റെ വിശ്വാസം നേടണമെങ്കില്‍ ബില്‍കിസ് ബാനുവിന്റെയും അഖ്‌ലഖിന്റെയും വീടുകള്‍ സന്ദര്‍ശിക്കണം; മോഹന്‍ ഭാഗവതിനെതിരെ ദിഗ്‌വിജയ് സിംഗ്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണ അഭ്യര്‍ത്ഥിച്ച് സച്ചിന്‍ പൈലറ്റ് എല്ലാ എം.എല്‍.എ മാര്‍ക്കും സന്ദേശം അയച്ചു. സച്ചിന്‍ – ഗലോട്ട് വിഭാഗങ്ങളുടെ യോഗവും ജയ് പൂരില്‍ ചേര്‍ന്നു. എംഎല്‍എമാരെ കണ്ട് പിന്തുണ ഉറപ്പാക്കാനും സച്ചിന്‍ ഇന്ന് ശ്രമിച്ചു. ഗെഹ്‌ലോട്ടിന്റെ അടുത്തയാളും നോമിനിയുമായ സ്പീക്കര്‍ സി പി ജോഷിയുമായും സച്ചിന്‍ കൂടിക്കാഴ്ച നടത്തി.

Read Also: ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ പ്രശ്‌നമില്ല; പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ബിജെപിയെന്ന് നിതീഷ് കുമാര്‍

സച്ചിന്‍ – ഗെഹ്‌ലോട്ട് അനുകൂലികള്‍ യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി. ഗെഹ്‌ലോട്ട് സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ സച്ചിന്‍ പൈലറ്റിനെ അവഗണിയ്ക്കനാകില്ല എന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. അങ്ങനെ ഉണ്ടായാല്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ഹൈക്കമാന്‍ഡ് കരുതുന്നു. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഗെഹ്ലോട്ട്് മത്സരിക്കുന്നതിനാല്‍ നെഹ്‌റു കുടുംബവുമായ് എറ്റുമുട്ടാനും ഗെഹ്ലോട്ട് തയ്യാറല്ല. രാജസ്ഥാനിലെ എംഎല്‍എ മാരുടെ പൊതുവികാരം സച്ചിന് എതിരാണെന്ന തരത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാനാണ് അതുകൊണ്ടുതന്നെ ഗെഹ്‌ലോട്ട് വിഭാഗത്തിന്റെ ശ്രമം

Story Highlights: Ashok Gehlot will file nomination paper for congress president election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here