ആരാണ് 1 കോടി രൂപയുടെ ഭാഗ്യവാൻ ? 50-50 ലോട്ടറി നറുക്കെടുപ്പ് ഇന്ന്; മാറ്റിവച്ച നിർമൽ ലോട്ടറി നറുക്കെടുപ്പും ഇന്ന്

ഫിഫ്ടി-ഫിഫ്ടി ലോട്ടറി കൊണ്ടുവരുന്ന 1 കോടി രൂപയുടെ ഭാഗ്യം ആർക്ക് ലഭിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ 50-50 ലോട്ടറഇ നറുക്കെടുപ്പ് നടക്കും. ( kerala lottery result 50 50 nirmal )
50 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം 5000 രൂപയും നാലാം സമ്മാനം 2000 രൂപയുമാണ്. സമാശ്വാസ സമ്മാനം 8000 രൂപയാണ്.
സെപ്റ്റംബർ 23ന് നടക്കേണ്ടിയിരുന്ന നിർമൽ ഭാഗ്യക്കുറിയുടേയും നറുക്കെടുപ്പ് ഇന്ന് നടക്കും. എല്ലാ വെള്ളിയാഴ്ചയുമാണ് നിർമൽ ഭാഗ്യക്കുറി നറുക്കെടുപ്പ്. എന്നാൽ പോപ്പുലർ ഫ്രണ്ട് ഹർത്താലിനെ തുടർന്ന് നറുക്കെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു.
40 രൂപയാണ് നിർമൽ ഭാഗ്യക്കുറി ടിക്കറ്റ് വില. 70 ലക്ഷമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനം 8000 രൂപ ലഭിക്കും.
Story Highlights: kerala lottery result 50 50 nirmal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here