ഗാനമേള അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിന് പുറത്താക്കി; എറണാകുളത്ത് യുവാവിനെ കുത്തിക്കൊന്നു

എറണാകുളം കലൂരിൽ യുവാവിനെ കുത്തിക്കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. പള്ളുരുത്തി സ്വദേശി രാജേഷ് (24 ആണ് കൊല്ലപ്പെട്ടത്. ഗാനമേളയ്ക്കിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. രാത്രി ഗാനമേള നടക്കുന്നതിനിടെ സ്ഥലത്തെത്തിയ ഒരാൾ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചു എന്ന് സംഘാടകർ പറയുന്നു. തുടർന്ന് ഇയാളെ അവിടെനിന്ന് പുറത്താക്കി. തിരികെയെത്തിയ ആൾ പുറത്താക്കിയ ആളെ കുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Highlights: man killed ernakulam kaloor
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here