Advertisement

ഹോം അഫയേഴ്‌സ് ഉദ്യോഗസ്ഥരാണെന്ന് നടിച്ച് തട്ടിപ്പ് സംഘം വീടുവീടാന്തരം കയറിയിറങ്ങുന്നുണ്ടെന്ന് വ്യാജ സന്ദേശം

September 26, 2022
Google News 1 minute Read
Fraud by pretending to be Home Affairs officials

ഹോം അഫയേഴ്‌സ് ഉദ്യോഗസ്ഥരാണെന്ന് നടിച്ചു ഒരു തട്ടിപ്പ് സംഘം വീടുവീടാന്തരം കയറിയിറങ്ങുന്നുണ്ടെന്ന സന്ദേശം എക്സൈസിന്റേത് എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ യാഥാർഥ്യം എന്താണെന്ന് പരിശോധിക്കാം

പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. ഇതരത്തിലൊരു മെസ്സേജ് നൽകിയിട്ടില്ലെന്നും ഇതുപോലുള്ള കാര്യങ്ങളിൽ മുന്നറിയിപ്പ് നൽകേണ്ടത് തങ്ങളല്ലെന്നും എക്സൈസ് വകുപ്പ് അറിയിച്ചു.

ആയുഷ്മാൻ ഭാരത് പദ്ധതിയുടെ വിവര ശേഖരണത്തിന് എന്ന പേരിൽ എത്തുന്ന സംഘവും തട്ടിപ്പുകാരാണെന്ന് സന്ദേശത്തിൽ പറയുന്നുണ്ട്. ഈ വിവരവും വ്യാജമാണ്. ഇക്കാര്യങ്ങൾ വ്യക്തമാക്കി സ്റ്റേറ്റ് എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വിശദമായ കുറിപ്പ് പങ്കു വെച്ചിട്ടുണ്ട്.

Story Highlights: Fraud by pretending to be Home Affairs officials

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here