ഓസ്ട്രേലിയക്കെതിരായ പരമ്പര ജയം; പാകിസ്താൻ്റെ റെക്കോർഡ് തിരുത്തി ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പര വിജയത്തോടെ പാകിസ്താൻ്റെ റെക്കോർഡ് തിരുത്തി ഇന്ത്യ. ഒരു വർഷത്തിൽ ഏറ്റവുമധികം ടി-20 മത്സരങ്ങൾ വിജയിക്കുന്ന ടീമെന്ന റെക്കോർഡാണ് അവസാന മത്സരത്തിലെ ജയത്തോടെ ഇന്ത്യ സ്വന്തമാക്കിയത്. പാകിസ്താൻ്റെ പേരിലുണ്ടായിരുന്ന 20 വിജയങ്ങൾ തിരുത്തിയ ഇന്ത്യ ഒരു വർഷത്തെ ആകെ ടി-20 വിജയങ്ങൾ 21 ആക്കി ഉയർത്തി. 2021ലാണ് പാകിസ്താൻ 20 ടി-20 മത്സരങ്ങൾ വിജയിച്ച് റെക്കോർഡ് സ്ഥാപിച്ചത്.
Read Also: സൂര്യകുമാര്‍-കോലി വെടിക്കെട്ട്; ഇന്ത്യക്ക് പരമ്പര,ഓസീസിനെ ആറുവിക്കറ്റിന് തകര്‍ത്തു
അർധ സെഞ്ച്വറിയുമായി സൂര്യകുമാർ യാദവും വിരാട് കോഹ്ലിയും തകർത്തടിച്ചപ്പോൾ ഓസ്‌ട്രേലിയക്കെതിരായ അവസാനത്തേതും നിർണായകവുമായ ടി20 പോരാട്ടത്തിൽ ഇന്ത്യ തകർപ്പൻ ജയം നേടിയിരുന്നു. ഓസീസ് ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.
30 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായ ഇന്ത്യയെ മൂന്നാം വിക്കറ്റിൽ ഒരുമിച്ച സൂര്യകുമാറും കോഹ്ലിയും ചേർന്ന് വിജയത്തിലേക്കെത്തിക്കുകയിരുന്നു. സൂര്യ കുമാർ 36 പന്തിൽ നിന്ന് അഞ്ച് സിക്സുകളുടേയും അഞ്ച് ഫോറുകളുടേയും അകമ്പടിയിൽ 69 റൺസെടുത്തപ്പോൾ കോഹ്ലി 48 പന്തിൽ നാല് സിക്സുകളുടേയും മൂന്ന് ഫോറുകളുടേയും അകമ്പടിയിൽ 63 റൺസെടുത്തു.
Read Also: ജയിക്കാൻ 10 പന്തിൽ 5 റൺസ്; എന്നിട്ടും പാകിസ്താനോട് തോറ്റ് ഇംഗ്ലണ്ട്: വിഡിയോ
അർധ സെഞ്ച്വറികളുമായി ഓപ്പണർ കാമറൂൺ ഗ്രീനും ടിം ഡേവിഡും നടത്തിയ മിന്നും പ്രകടനമാണ് ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. ഗ്രീൻ വെറും 21 പന്തിൽ നിന്ന് മൂന്ന് സിക്‌സുകളുടേയും ഏഴ് ഫോറുകളുടേയും അകമ്പടിയിൽ 52 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച മാത്യു വെയ്ഡ് 27 പന്തിൽ നിന്ന് നാല് സിക്‌സുകളുടേയും രണ്ട് സിക്‌സുകളുടേയും അകമ്പടിയിൽ 54 റൺസെടുത്തു.
Story Highlights: india pakistan t20 win
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here