ഇറാൻ പ്രതിഷേധം : കൊല്ലപ്പെട്ട യുവാവിന്റെ സംസ്‌കാരത്തിനിടെ മുടി മുറിച്ച് പ്രതിഷേധിച്ച് സഹോദരി

ഇറാനിലെ ആന്റി ഹിജാബ് സമരത്തിനിടെ കൊല്ലപ്പെട്ട യുവാവിന്റെ സംസ്‌കാരത്തിനിടെ മുടി മുറിച്ച് പ്രതിഷേധിച്ച് സഹോദരി. ഇന്നലെയാണ് ജാവേദ് ഹൈദരി പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടത്. ജാവേദിന്റെ സംസ്‌കാര ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് സഹോദരി കരഞ്ഞുകൊണ്ട് മുടി മുറിച്ച് ശവപ്പെട്ടിക്ക് മുകളിലേക്ക് ഇട്ടത്. ഹൃദയം നുറുങ്ങുന്ന ഈ കാഴ്ച നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ( iran woman chop hair on brother grave )
ഹിജാബിന് പുറത്ത് മുടിയിഴകൾ കണ്ടുവെന്ന് ആരോപിച്ച് ഇറാനിലെ സദാചാര പൊലീസ് അടിച്ചുകൊന്ന മഹ്‌സ അമീനിയുടെ മരണത്തിൽ പ്രതിഷേധിച്ച് ആയിരങ്ങളാണ് തെരുവിൽ ഇറങ്ങിയത്. സ്ത്രീകൾ മുടിമുറിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്.
Javad Heydari’s sister, who is one of the victims of protests against the murder of #Mahsa_Amini, cuts her hair at her brother’s funeral.#IranRevolution #مهسا_امینیpic.twitter.com/6PJ21FECWg
— 1500tasvir_en (@1500tasvir_en) September 25, 2022
പ്രതിഷേധം ഇറാനിൽ മാത്രം ഒതുങ്ങിയില്ല. ലണ്ടൺ, ഫ്രാൻസ് എന്നിവിടങ്ങളഇലേക്കും പ്രതിഷേധം ആളിപ്പടരുകയാണ്. ഇതിനോടകം അൻപതിലേറെ പേരാണ് ഇറാനിൽ മാത്രം പ്രതിഷേധത്തിനിടെ മരിച്ചത്.
Story Highlights: iran woman chop hair on brother grave
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here