റിയാദിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു

റിയാദിൽ നിന്ന് അൽ-ഖർജിലേക്ക് പോകവേ വാഹനാപകടത്തിൽപ്പെട്ട മലയാളി ചികിത്സയിലിരിക്കേ മരിച്ചു. പാലക്കാട് തൃത്താല കൊടക്കാച്ചേരിയിൽ സുലൈമാനാണ് (58) മരിച്ചത്. തിങ്കളാഴ്ച്ച അൽ-ഖർജ് മിലിട്ടറി ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. ( Malayali died in a car accident in Riyadh ).
Read Also: റിയാദിൽ പ്രവാസി മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ദേശീയ ദിനാഘോഷം
ഒരാഴ്ച മുമ്പാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന സൗദി പൗരൻ അപകട സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. നാലു മാസം മുമ്പാണ് സുലൈമാൻ നാട്ടിൽ പോയി മടങ്ങിയെത്തിയത്. ഭാര്യ: ബൾക്കീസ്. മക്കൾ: താഹിറ, ഷിജിന, സുബ്‌ഹാന, ഷഹീൻ.
Story Highlights: Malayali died in a car accident in Riyadh
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here