സുഹൃത്തുക്കളുടെ നഗ്നവിഡിയോകൾ അടക്കം കാമുകന് അയച്ചുനൽകി; കാമുകിയും ഡോക്ടറും പിടിയിൽ

സുഹൃത്തുക്കളുടെ നഗ്നവിഡിയോകൾ അടക്കം കാമുകന് അയച്ചുനൽകിയ യുവതിയും കാമുകനായ ഡോക്ടറും പിടിയിൽ. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. മധുരയിലെ വർക്കിങ്ങ് വിമൻ-പിജി ഹോസ്റ്റലിൽ താമസിക്കുന്ന ബിഎഡ് വിദ്യാർത്ഥിനിയായ 23കാരിയും കാമുകനും ഡോക്ടറുമായ 30കാരനുമാണ് അറസ്റ്റിലായത്.
നാട്ടിലായിരിക്കെ 30കാരനുമായി അടുപ്പത്തിലായ യുവതി ഹോസ്റ്റലിൽ താമസിക്കവെ കാമുകനുമായി വിഡിയോ കോൾ ചെയ്യാറുണ്ടായിരുന്നു. തൻ്റെ നഗ്ന ദൃശ്യങ്ങളും യുവതി കാമുകന് അയച്ചുനൽകാറുണ്ടായിരുന്നു. ഒരിക്കൽ വിഡിയോ കോളിനിടെ ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന മറ്റൊരു യുവതിയെ യുവാവ് ശ്രദ്ധിച്ചു. തുടർന്ന് ഇയാൾ ഒപ്പം താമസിക്കുന്ന മറ്റ് പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിനൽകാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് യുവതി ഹോസ്റ്റലിൽ ഒപ്പമുള്ള മറ്റ് പെൺകുട്ടികളുടെ കുളിമുറി ദൃശ്യങ്ങളും വസ്ത്രം മാറുന്ന ദൃശ്യങ്ങളും അടക്കം പകർത്തി കാമുകന് അയച്ചുനൽകിയത്. ഒരിക്കൽ, ഇങ്ങനെ വിഡിയോ പകർത്തുന്ന യുവതിയെ മറ്റൊരു പെൺകുട്ടി ശ്രദ്ധിച്ചു. അങ്ങനെ മറ്റ് ഹോസ്റ്റൽ താമസക്കാരെക്കൂട്ടി ഈ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഫോണിൽ സഹതാമസക്കാരായ പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ കണ്ടെത്തി. ഇതേ തുടർന്ന് പെൺകുട്ടികൾ വിവരം ഹോസ്റ്റൽ വാർഡനെ അറിയിച്ചു. വാർഡൻ പൊലീസിനെ അറിയിക്കുകയും വിദ്യാർത്ഥിനികൾ പരാതിനൽകുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് മൊബൈൽ ഫോൺ പിടിച്ചെടുത്തു. ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരും തമ്മിലുള്ള ചാറ്റുകൾ ഇരു ഫോണുകളിൽ നിന്നും നീക്കം ചെയ്തിരുന്നു. ഇത് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കാമുകൻ ഈ ദൃശ്യങ്ങൾ മറ്റാർക്കെങ്കിലും അയച്ചുനൽകിയോ എന്നതിൽ വ്യക്തതയില്ല. ഇവരെ റിമാഡ് ചെയ്തു.
Story Highlights: nude videos hostel doctor girlfriend arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here