ജെ.പി നദ്ദയുടെ സന്ദര്‍ശനത്തിനിടെ ബിജെപി സംസ്ഥാന നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തിരുവനന്തപുരത്ത് സന്ദര്‍ശനം നടത്തുന്നതിനിടെ നഗരത്തിലെ വിവിധയിടങ്ങളില്‍ സംസ്ഥാന നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മാണത്തിന്റെ മറവില്‍ വീട് വെച്ച നേതാവിനെതിരെ നടപടി വേണമെന്നും വി.വി രാജേഷ്, സി. ശിവന്‍കുട്ടി, എം. ഗണേശന്‍ എന്നിവരുടെ അനധികൃത സ്വത്ത് സമ്പാദനത്തില്‍ അന്വേഷണം വേണമെന്നുമാണ് പോസ്റ്ററിലെ ആവശ്യം.
സേവ് ബിജെപി ഫോറം എന്ന പേരില്‍ ഇഗ്ലീഷിലും മലയാളത്തിലുമുള്ള പോസ്റ്ററുകള്‍ ഇന്ന് രാവിലെയാണ് പ്രത്യക്ഷപ്പെട്ടത്. നിലവില്‍ പോസ്റ്ററുകള്‍നീക്കം ചെയ്തിട്ടുണ്ട്.
Story Highlights: poster against bjp state leaders
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here