Advertisement

സ്കൂൾ കുട്ടികളെ കയറ്റുന്നില്ലെന്ന പരാതി; തടയാനെത്തിയ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ബസ് ഓടിച്ചുകയറ്റി ഡ്രൈവർ

September 27, 2022
Google News 1 minute Read

സ്കൂൾ കുട്ടികളെ കയറ്റുന്നില്ലെന്ന പരാതിയിൽ ബസ് തടയാനെത്തിയ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ബസ് ഓടിച്ചുകയറ്റി ഡ്രൈവർ. കോഴിക്കോട് മലയമ്മയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കുട്ടികളെ തുടർച്ചയായി സ്വകാര്യ ബസ്സുകൾ കയറ്റുന്നില്ലെന്ന പരാതി കുട്ടികൾ ഉന്നയിച്ചു. അതിൻ്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസിൻറെ പ്രതിഷേധക്കാർ അവിടെ എത്തുകയും ബസ് തടഞ്ഞ് കുട്ടികളെ കയറ്റാനുള്ള ശ്രമം നടത്തുകയും ചെയ്തത്. ഇതിന് തൊട്ടുമുൻപ് പോയ മറ്റൊരു ബസ് തടഞ്ഞുനിർത്തി കാര്യങ്ങൾ ചർച്ച ചെയ്യുകയും കുട്ടികളെ കയറ്റി വിടുകയും ചെയ്തു. അതിന് പിന്നാലെ വന്ന ബസ്സാണ് പ്രതിഷേധക്കാർക്ക് നേരെ ഓടിച്ചുകയറ്റാൻ ശ്രമിച്ചത്. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ബസ് ഇടതുവശം ചേർന്നാണ് വരുന്നത്. പക്ഷേ, പ്രതിഷേധക്കാരെ കണ്ടതോടെ ബസ് ഡ്രൈവർ വാഹനം ഇടത്തേക്ക് വെട്ടിച്ച് പ്രതിഷേധക്കാരുടെ ഇടയിലേക്ക് ബസ് ഓടിച്ചു കയറ്റാനുള്ള ശ്രമം നടത്തുന്നത് വിഡിയോയിൽ കാണാം. പ്രതിഷേധക്കാർ ഓടിമാറുന്നതും വിഡിയോയിൽ കാണാം. അവർ ഓടിയില്ലെങ്കിൽ ഒരുപക്ഷേ ബസ് അവരുടെ മേൽ ഓടി കയറിയേനെ. യൂത്ത് കോൺഗ്രസിൻറെ പ്രവർത്തകർ കുന്നമംഗലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് ഈ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. ഡ്രൈവർക്കെതിരെ കേസെടുക്കും എന്നാണ് ലഭിക്കുന്ന വിവരം.

Story Highlights: protest congess bus kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here