സഞ്ജു ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റനാവുമെന്ന് റിപ്പോർട്ട്

മലയാളി താരം സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റനാവുമെന്ന് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം നിര താരങ്ങളാണ് കളിക്കുക. ശിഖർ ധവാൻ ആവും ക്യാപ്റ്റൻ. ടീമിലെ മറ്റ് താരങ്ങളിൽ ക്യാപ്റ്റൻസി പരിചയവും സീനിയോരിറ്റിയും കൂടുതലുള്ളത് സഞ്ജുവിനായതിനാൽ സഞ്ജു വൈസ് ക്യാപ്റ്റനാവുമെന്ന് ഇൻസൈഡ് സ്പോർട്ട് ആണ് റിപ്പോർട്ട് ചെയ്തത്. (sanju samson vice captain)
Read Also: ഫിഫ്റ്റിയടിച്ച് സഞ്ജു പുറത്ത്; ന്യൂസീലൻഡ് എയ്ക്കെതിരെ ഇന്ത്യക്ക് 5 വിക്കറ്റ് നഷ്ടം
ന്യൂസീലൻഡ് എയ്ക്കെതിരെ ഇന്ത്യ എ ടീമിനെ നയിച്ചത് സഞ്ജു ആയിരുന്നു. പരമ്പരയിൽ സഞ്ജുവിൻ്റെ ക്യാപ്റ്റൻസി പ്രശംസ പിടിച്ചുപറ്റിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ഇന്ത്യ പരമ്പര നേടുകയും ചെയ്തു. ഇതും സഞ്ജുവിനെ വൈസ് ക്യാപ്റ്റനാക്കാനുള്ള തീരുമാനത്തിനു ശക്തി പകർന്നിട്ടുണ്ടെന്നാണ് സൂചന. ഇന്ന് നടക്കുന്ന ഇന്ത്യ എ – ന്യൂസീലൻഡ് എ മത്സരത്തിനു ശേഷം ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന ടീം പ്രഖ്യാപിക്കും.
ന്യൂസീലൻഡ് എയ്ക്കെതിരായ അവസാന ഏകദിന മത്സരത്തിൽ ഇന്ത്യ എയ്ക്ക് ആറ് വിക്കറ്റ് നഷ്ടമായി. 43 ഓവറിൽ 222 റൺസെടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടമായിരിക്കുന്നത്. ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ ആണ് അവസാനമായി പുറത്തായത്. സഞ്ജു 54 റൺസെടുത്തു. തിലങ്ക് വർമയും (50) ഇന്ത്യ എയ്ക്ക് വേണ്ടി തിളങ്ങി.
പൃഥ്വി ഷായ്ക്കും ഋതുരാജ് ഗെയ്ക്വാദിനും പകരം അഭിമന്യു ഈശ്വരനും രാഹുൽ ത്രിപാഠിയും ചേർന്നാണ് ഇന്ത്യ എയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 55 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 35 പന്തുകളിൽ 39 റൺസെടുത്ത അഭിമന്യു ആണ് ആദ്യം പുറത്തായത്. വൈകാതെ രാഹുൽ ത്രിപാഠിയും (18) മടങ്ങി. മൂന്നാം നമ്പറിൽ സഞ്ജുവും നാലാം നമ്പറിൽ തിലക് വർമയും ക്രീസിൽ ഉറച്ചുനിന്നതോടെ ഇന്ത്യ വീണ്ടും ട്രാക്കിലെത്തി. ഇരുവരും ഫിഫ്റ്റിയടിച്ചു. സഞ്ജു ഒരു ബൗണ്ടറിയും രണ്ട് സിക്സറും നേടിയപ്പോൾ തിലക് ഒരു ബൗണ്ടറിയും മൂന്ന് സിക്സറും നേടി. 99 റൺസ് നീണ്ട കൂട്ടുകെട്ട് തിലക് വർമ പുറത്തായതോടെ വേർപിരിഞ്ഞു. കെഎസ് ഭരത് വേഗം മടങ്ങിയപ്പോൾ ഫിഫ്റ്റിക്ക് പിന്നാലെ സഞ്ജുവും പുറത്തായി. രാജ് ബവ (4) നിരാശപ്പെടുത്തി. നിലവിൽ ഋഷി ധവാനും ശാർദുൽ താക്കൂറുമാണ് ക്രീസിൽ.
Story Highlights: sanju samson vice captain south africa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here