Advertisement

ആർ. വെങ്കിട്ടരമണി പുതിയ അറ്റോർണി ജനറൽ

September 28, 2022
2 minutes Read
Adv. R Venkataramani Attorney General

പുതിയ അറ്റോർണി ജനറലായി മുതിർന്ന അഭിഭാഷകൻ ആർ. വെങ്കിട്ടരമണിയെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിലെ അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിന്റെ കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നിയമനം. അറ്റോർണി ജനറലാകാനുള്ള നിർദ്ദേശം അഭിഭാഷകൻ മുകുൾ റോത്തഗി നിരസിച്ചിരുന്നു. 3 വർഷത്തേക്കാണ് ഈ നിയമനം. ( Adv. R Venkataramani Attorney General ).

അതേയമയം, ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവിയായി ലെഫ്റ്റനന്റ് ജനറൽ (റിട്ട) അനിൽ ചൗഹാനെ നിയമിച്ചു. ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ബിപിൻ റാവത്തിന് ശേഷമുള്ള രണ്ടാമത്തെ സിഡിഎസാണ് അദ്ദേഹം. 40 വർഷത്തോളം സൈന്യത്തിൽ സേവനമനുഷ്ഠിച്ച അനിൽ ചൗഹാൻ കഴിഞ്ഞ വർഷമാണ് വിരമിച്ചത്.

Read Also: ലഫ്ടനന്റ് ജനറൽ അനിൽ ചൗഹാൻ പുതിയ സംയുക്ത സൈനിക മേധാവി

കഴിഞ്ഞ വർഷം ഡിസംബറിൽ ഹെലികോപ്റ്റർ അപകടത്തിൽ രാജ്യത്തെ ആദ്യത്തെ സിഡിഎസ് ജനറൽ ബിപിൻ റാവത്ത് മരിച്ചതിനെ തുടർന്ന് സിഡിഎസ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഒമ്പത് മാസത്തിന് ശേഷമാണ് അനിൽ ചൗഹാന്റെ നിയമനം. ഇന്ത്യാ ഗവൺമെന്റിന്റെ സൈനിക കാര്യ വകുപ്പിന്റെ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിക്കുമെന്ന് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട വിവരം.

Story Highlights: Adv. R Venkataramani Attorney General

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top