Advertisement

കൂടുതൽ അന്തർസംസ്ഥാന സർവീസുകളുമായി കെ.എസ്.ആർ.ടി.സി

September 28, 2022
Google News 5 minutes Read

മഹാനവമി, വിജയദശമി, ദസറ ഉത്സവങ്ങളോട് അനുബന്ധിച്ച് ഇന്ന് മുതൽ ഒക്ടോബർ 12 വരെ കെ.എസ്.ആർ.ടി.സിയും, സ്വിഫ്റ്റും കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ നടത്തും. ബാ​ഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവടങ്ങിളിലേക്കാണ് അധിക സർവീസ്. കെ.എസ്.ആർ.ടി.സി ബസുകളിൽ
റിസർവേഷൻ പൂർത്തിയായതിന് ശേഷമാകും ആവശ്യമെങ്കിൽ സ്വിഫ്റ്റ് ബസുകൾ സർവീസ് നടത്തുക.

ബാ​ഗ്ലൂർ-കോഴിക്കോട് (മൈസൂർ-സൂൽത്താൻ ബത്തേരി, കട്ട-മാനന്തവാടി വഴിയും) ബാ​ഗ്ലൂർ-തൃശ്ശൂർ (സേലം- കോയമ്പത്തൂർ-പാലക്കാട് വഴിയും), ബാ​ഗ്ലൂർ-എറണാകുളം (സേലം-കോയമ്പത്തൂർ-പാലക്കാട് വഴിയും), ബാഗ്ലൂർ-കോട്ടയം (സേലം-കോയമ്പത്തൂർ-പാലക്കാട് വഴിയും), ബാ​ഗ്ലൂർ-കണ്ണൂർ (ഇരിട്ടി വഴി), ബാ​ഗ്ലൂർ-പയ്യന്നൂർ (ചെറുപുഴ വഴി), ബാ​ഗ്ലൂർ-തിരുവനന്തപുരം (നാ​ഗർകോവിൽ വഴി), ചെന്നൈ-തിരുവനന്തപുരം (നാഗർകോവിൽ വഴി), ചെന്നൈ-എറണാകുളം (സേലം-കോയമ്പത്തൂർ വഴി), തിരിച്ചും കെ.എസ്.ആർ.ടി.സി യുടെ സ്കാനിയ, വോൾവോ ബസുകൾ 40 ഓളം സർവീസുകൾ നടത്തും.

ഇതിന് പുറമെ ആവശ്യമുള്ള പക്ഷം സ്വിഫ്റ്റ് ബസുകൾ കണ്ണൂർ-ചെന്നൈ, എറണാകുളം-ചെന്നൈ, ബാ​ഗ്ലൂർ-സേലം-തിരുവനന്തരും, പാലക്കാട്-കോയമ്പത്തൂർ-ചെന്നൈ, തിരുവനന്തപുരം-നാ​ഗർകോവിൽ-ബാ​​ഗ്ലൂർ, കോഴിക്കോട്-ബത്തേരി-ബാ​ഗ്ലൂർ, കണ്ണൂർ-വിരാജപ്പേട്ട-ബാ​ഗ്ലൂർ സർവീസുകൾക്കായി 16 ഓളം ബസുകളും ലഭ്യമാണ്. ഓൺലൈൻ ടിക്കറ്റ് റിസർവേഷന് online.keralartc.com എന്ന് വെബ്സൈറ്റ് വഴിയോ ende ksrtc എന്ന മൊബൈൽ ആപ്പ് വഴിയോ ബുക്ക് ചെയ്യാം.

Story Highlights: KSRTC with more interstate services

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here