ഏറ്റുമാനൂരിൽ തെരുവുനായ ആറ് പേരെ കടിച്ചു; ഒടുവിൽ നഗരസഭാ അധികൃതരെത്തി നായയെ പിടികൂടി

ഏറ്റുമാനൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ ആറു പേർക്ക് കടിയേറ്റു. രണ്ടു കുട്ടികൾക്കും, നാല് മുതിർന്നവർക്കുമാണ് നായയുടെ കടിയേറ്റത്. ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.
ഏറ്റുമാനൂർ ക്ഷേത്രം അമ്പലനട ഭാഗത്താണ് തെരുവുനായ വഴിയാത്രക്കാർ അടക്കമുള്ളവരെ ആക്രമിച്ചത്. കഴുത്തിൽ ബെൽറ്റുള്ള നായയാണിതെന്ന് അറിയുന്നു. തുടർന്ന് ഏറ്റുമാനൂർ നഗരസഭയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമണം നടത്തിയ നായയെ പിടികൂടി.
നായയുടെ കടിയേറ്റവരെ ഏറ്റുമാനൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Story Highlights: six people Bitten by a stray dog
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here