സ്വച്ഛ് ഭാരത് മിഷന്‍ ‘ടോയ്ക്കത്തോണ്‍’ മത്സരം സംഘടിപ്പിക്കുന്നു

പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളും നിര്‍മ്മിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്വച്ഛ് ഭാരത് മിഷന്‍ ടോയ്ക്കത്തോണ്‍ മത്സരം സംഘടിപ്പിക്കുന്നു. പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, ഉപയോഗ്യശൂന്യമായ വസ്തുക്കളെ പ്രയോജനപ്പെടുത്തി പ്രദേശികമായിത്തന്നെ പുതിയ ഉൽപ്പന്നങ്ങളാക്കി മാറ്റുക, പുനരുപയോഗം വഴി മാലിന്യോത്പാദനത്തിന്റെ അളവ് കുറയ്ക്കുക, സര്‍ക്കുലാര്‍-ഇക്കോണമി ആശയം പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ടോയ്ക്കത്തോണ്‍ സംഘടിപ്പിക്കുന്നത്.
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ innovativeindia.mygov. in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. അവസാന തീയതി നവംബര്‍ 11. വ്യക്തികള്‍ക്കും സംഘമായും രണ്ട് വിഭാഗങ്ങളായി മത്സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ശുചിത്വമിഷന്‍ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. കേന്ദ്ര പാര്‍പ്പിട നഗര കാര്യമന്ത്രാലയം ഡിസംബറില്‍ ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
Story Highlights: Swachh Bharat Mission organizes ‘Toykathon’ competition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here