Advertisement

വീട്ടുകാരേയും വളര്‍ത്തുമൃഗങ്ങളേയും കൊന്ന് നാടുവിടാന്‍ കൂട്ടുകാരിയുമായി പ്ലാനിംഗ്; പിതാവിനെ വെടിവച്ച് പന്ത്രണ്ടുകാരി

September 29, 2022
Google News 3 minutes Read
mother killed after 3 year old grabbed gun shot

വീട്ടിലുണ്ടായിരുന്ന തോക്കുകൊണ്ട് പിതാവിന് നേരെ വെടിയുതിര്‍ത്ത് 12 വയസുകാരി. ടെക്‌സാസിലാണ് സംഭവം. പിതാവിന് നേരെ വെടിയുതിര്‍ത്ത ശേഷം കുട്ടി സ്വയം വെടിവയ്ക്കുകയും ചെയ്തു. ഇരുവരുടേയും നില അതീവ ഗുരുതരമാണ്. (12-year-old shoots her father then herself in murder pact with another girl)

കൂട്ടുകാരിയുമായുണ്ടാക്കിയ കരാര്‍ പ്രകാരമാണ് കുട്ടി പിതാവിന് നേരെ വെടിവച്ചതെന്ന് പൊലീസ് പറയുന്നു. സ്വന്തം വീട്ടുകാരേയും വളര്‍ത്തുമൃഗങ്ങളേയും കൊലപ്പെടുത്താമെന്നായിരുന്നു ഇരുവരും തമ്മിലുള്ള കരാര്‍. എന്നാല്‍ ഗൂഢാലോചനയ്ക്ക് ഒപ്പമുണ്ടായിരുന്ന കുട്ടി വീട്ടുകാരെ ഉപദ്രവിച്ചിട്ടില്ല. ഈ കുട്ടിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.

Read Also: വിവാഹബന്ധം അവസാനിപ്പിക്കാന്‍ ഏതെങ്കിലും ഒരു പങ്കാളി മോശമെന്ന് തെളിയിക്കേണ്ട ആവശ്യമില്ല: സുപ്രിംകോടതി

ഒരേ ദിവസം വീട്ടുകാരെ കൊലപ്പെടുത്തി ജോര്‍ജിയയിലേക്ക് നാടുവിടാനായിരുന്നു പെണ്‍കുട്ടികളുടെ പദ്ധതിയെന്ന് പൊലീസ് പറയുന്നു. ആഴ്ചകളോളം ഇവര്‍ ഇതിനായി പദ്ധതികള്‍ തയാറാക്കി. എന്നാല്‍ പിതാവിനെ വെടിവച്ച ആഘാതത്തിലും ഭയത്തിലും കുട്ടി തോക്കെടുത്ത് സ്വന്തം ശരീരത്തിലേക്ക് വെടിയുതിര്‍ത്തതാകാമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Story Highlights: 12-year-old shoots her father then herself in murder pact with another girl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here