ഒഡീഷയിലെ ചെമ്മീൻ ഫാക്ടറിയിൽ വാതക ചോർച്ച; 28 തൊഴിലാളികൾ ആശുപത്രിയിൽ

ഒഡീഷയിലെ ബാലസോറിൽ ചെമ്മീൻ സംസ്‌കരണ പ്ലാന്റിൽ വാതക ചോർച്ച. അമോണിയ വാതകം ശ്വസിച്ച 28 തൊഴിലാളികൾ ആശുപത്രിയിൽ. 4 പേരുടെ നില ഗുരുതരമാണ്. ബാലസോർ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ഖന്തപദ മേഖലയിലെ ഗദബഹനാഗ ഗ്രാമത്തിൽ ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. ഹൈലാൻഡ് അഗ്രോ ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് പേരിട്ടിരിക്കുന്ന ചെമ്മീൻ ഫാക്ടറിയിലാണ് അപകടം. പൊലീസ് ഉദ്യോഗസ്ഥരും ഫയർ റെസ്ക്യൂ ടീമും തൊഴിലാളികളെ രക്ഷപ്പെടുത്തി ഖന്തപദ ആശുപത്രിയിലേക്ക് മാറ്റി.
തൊഴിലാളികളുടെ തൊണ്ട, മൂക്ക്, ശ്വാസനാളം എന്നിവയ്ക്ക് പൊള്ളലേറ്റതായി ഉദ്യോഗസ്ഥർ അറിയിച്ചു. 28-ൽ 15 പേരെ പ്രാദേശിക കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്നും ബാലസോറിലേക്ക് മാറ്റി. ബാലസോർ എംപിയും മുൻ കേന്ദ്രമന്ത്രി പ്രതാപ് സദാംഗിയും ആശുപത്രിയിലെത്തി തൊഴിലാളികളെ കാണുകയും അവരുടെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടർമാരുമായി ചർച്ച ചെയ്യുകയും ചെയ്തു.
Story Highlights: 28 Workers Ill After Gas Leak In Odisha Prawn Factory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here