‘എന്റെ ചോദ്യം എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി’; ഇന്ന് പാഡുകള്‍ ചോദിച്ചവര്‍ നാളെ കോണ്ടം ചോദിക്കുമെന്ന ഐഎഎസ് ഉദ്യോഗസ്ഥയുടെ ആക്ഷേപത്തിന് മറുപടി

ബിഹാറില്‍ ന്യായമായ വിലയില്‍ സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി വിഷയം ഉയര്‍ത്തിക്കാട്ടിയതിന് ഐഎഎസ് ഉദ്യോഗസ്ഥയില്‍ നിന്ന് അപമാനം നേരിട്ട പെണ്‍കുട്ടി. തന്റെ ചോദ്യം തെറ്റായിരുന്നില്ലെന്ന് റിയാ കുമാരി എഎന്‍ഐയോട് പ്രതികരിച്ചു. തനിക്ക് വേണ്ടി മാത്രമായിരുന്നില്ല മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും വേണ്ടിയായിരുന്നു തന്റെ ചോദ്യമെന്ന് റിയാ കുമാരി പറഞ്ഞു. ( Bihar condom remark Did nothing wrong says student)
ന്യായ വിലയില്‍ പാഡുകള്‍ ലഭ്യമാക്കണമെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇന്ന് നിങ്ങള്‍ സാനിറ്ററി പാഡുകള്‍ ആവശ്യപ്പെടും നാളെ കോണ്ടം ആവശ്യപ്പെടാന്‍ തുടങ്ങുമെന്നായിരുന്നു റിയാ കുമാരിക്ക് നേരെ ഐഎഎസ് ഉദ്യോഗസ്ഥയായ ഹര്‍ജോത് കൗറിന്റെ അധിക്ഷേപം. സംഭവം വലിയ വിവാദമായ പശ്ചാത്തലത്തിലാണ് പെണ്‍കുട്ടിയുടെ പ്രതികരണം.
‘സാനിറ്ററി പാഡുകള്‍ വാങ്ങുന്നത് എന്നെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടല്ല. എന്നാല്‍ എല്ലാ പെണ്‍കുട്ടികളുടേയും അവസ്ഥ ഇതല്ല. ചേരിപ്രദേശങ്ങളില്‍ താമസിക്കുന്ന പല പെണ്‍കുട്ടികള്‍ക്കും വലിയ വില കൊടുത്ത് സാനിറ്ററി പാഡുകള്‍ വാങ്ങാന്‍ ബുദ്ധിമുട്ടാണ്. ഞങ്ങള്‍ ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കാനാണ് അന്ന് ആ ശില്‍പ്പശാലയ്‌ക്കെത്തിയത്. അല്ലാതെ ഒരു തര്‍ക്കത്തിനോ വഴക്കിനോ ആയിരുന്നില്ല’. റിയാ കുമാരിയുടെ വാക്കുകള്‍ ഇങ്ങനെ.
ബിഹാറില്‍ നടന്ന ഒരു സംവാദത്തിനിടെയാണ് സംഭവം നടന്നത്. 20-30 രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലേ എന്നാണ് റിയ ചോദിച്ചത്. ‘നാളെ നിങ്ങള്‍ പറയും സര്‍ക്കാര്‍ ജീന്‍സും ഷൂസും നല്‍കണമെന്ന്. അവസാനം, നിങ്ങള്‍ക്ക് സൗജന്യ കോണ്ടം സര്‍ക്കാര്‍ തരണമെന്നും ആവശ്യപ്പെടുമെന്നായിരുന്നു ഹര്‍ജിത്തിന്റെ മറുപടി.
Story Highlights: Bihar condom remark Did nothing wrong says student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here