Advertisement

ഒക്ടോബർ 1 മുതൽ പുതിയ മാറ്റങ്ങൾ; ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിയണം

September 29, 2022
Google News 2 minutes Read
debit card rules change from october

അടുത്ത മാസം മുതൽ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, തുടങ്ങി ഒരുപിടി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുന്നു. ( debit card rules change from October )

ഡെബിറ്റ് കാർഡ്

അടുത്ത മാസം മുതൽ ആർബിഐ കാർഡ് ടോക്കനൈസേഷൻ നടപ്പാക്കും. നമ്മുടെ കാർഡിൽ 12 അക്ക നമ്പറും, പേരും , എക്‌സ്പയറി ഡേറ്റും കോഡുകളും അടങ്ങിയിട്ടുണ്ട്. വിവിധ പ്ലാറ്റ്‌ഫോമുകളിൽ സേവ് ചെയ്തിട്ടുള്ള ഈ വിവരങ്ങൾക്ക് പകരം അതൊരു ടോക്കണായി സേവ് ചെയ്യപ്പെടും. ഈ ടോക്കണാണ് ഇനിമുതലുള്ള പണമിടപാടുകൾക്കായി ഉപയോഗിക്കുക.

ജൂൺ അവസാനമായിരുന്നു ടോക്കണൈസേഷനുള്ള അവസാന ദിനം. ഇത് സെപ്റ്റംബർ 30 ലേക്ക് നീട്ടുകയായിരുന്നു.

ക്രെഡിറ്റ് കാർഡ്

അടുത്ത മാസം മുതൽ ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ആക്കാനായി ഒടിപി ലഭിക്കുന്ന ഉപയോക്താക്കൾ 30 ദിവസത്തിനകം ( കാർഡ് ലഭിച്ച് ) ആക്ടിവേറ്റഅ ചെയ്യണം. അല്ലാത്ത പക്ഷം കാർഡ് ബ്ലോക്ക് ആകും.

അടൽ പെൻഷൻ യോജന

അടുത്ത മാസം മുതൽ ആദായ നികുതിയുടെ പരിധിയിൽ വരുന്ന പൗരന്മാർക്ക് അടൽ പെൻഷൻ യോജനയിൽ ഭാഗമാകാൻ കഴിയില്ല.

എൻപിഎസ് നോമിനേഷൻ

നാഷ്ണൽ പെൻഷൻ പദ്ധതിയിലെ ഉപയോക്താവ് ഇ-നോമിനേഷൻ ഫയൽ ചെയ്താൽ നോഡൽ ഓഫിസിന് അപേക്ഷ സ്വീകരിക്കാനും തള്ളാനും സാധിക്കും. അപേക്ഷ സമർപ്പിച്ച് 30 ദിവസമായിട്ടും നോഡൽ ഓഫിസിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലെങ്കിൽ സിആർഎ സിസ്റ്റം അപേക്ഷ സ്വീകരിക്കും. ഇതുവരെ അംഗീകാരം ലഭിക്കാത്ത ഇ-നോമിനേഷൻ അപേക്ഷകൾക്കും ഒക്ടോബർ 1 മുതൽ ഇത് ബാധകമാകും.

Story Highlights: debit card rules change from October

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here