ഡോളർ കടത്ത് കേസ്; മുഖ്യ ആസൂത്രകൻ എം ശിവശങ്കറെന്ന് കസ്റ്റംസ് കുറ്റപത്രം

ഡോളർ കടത്ത് കേസിന്റെ മുഖ്യ ആസൂത്രകൻ എം ശിവശങ്കറെന്ന് കസ്റ്റംസ് കുറ്റപത്രം. ഡോളർ കടത്ത് അറിഞ്ഞിട്ടും എം ശിവശങ്കർ മറച്ചുവച്ചു. ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന് ഒരു കോടി രൂപ കമ്മീഷൻ ലഭിച്ചു. സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ശിവശങ്കറിന്റെ പണമാണെന്നും കസ്റ്റംസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ലോക്കറിൽ ഉണ്ടായിരുന്നത് ലൈഫ് മിഷൻ അഴിമതിയിൽ കമ്മീഷൻ കിട്ടിയ തുകയാണ്.(dollar case customs charge sheet against m sivashankar)
അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ സംസ്ഥാന ഇന്റലിജന്‍സ് വിവരങ്ങള്‍ സ്വപ്‌നയ്ക്ക് ചോര്‍ത്തി നല്‍കിയെന്നും കുറ്റപത്രത്തില്‍ ആരോപണമുണ്ട്. ലൈഫ് യൂണിടാക് കമ്മീഷന്‍ ഇടപാടിന്റെ സൂത്രധാരന്‍ ശിവശങ്കറാണെന്നും കുറ്റപത്രത്തിലുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടി വിദേശ കറന്‍സി കടത്തിയെന്ന സ്വപ്‌നയുടെ മൊഴിയും കസ്റ്റംസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Story Highlights: dollar case customs charge sheet against m sivashankar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here