ദഫ് മുട്ട് പഠിക്കാൻ പോയി വീട്ടിൽ വൈകിയെത്തി; പാലക്കാട് മദ്യലഹരിയിൽ കുട്ടികളെ തല്ലിച്ചതച്ച് പിതാവ്

പാലക്കാട് ചാലശ്ശേരിയിൽ പിതാവ് മക്കളെ ക്രൂരമായി മർദിച്ചു. മദ്യപിച്ചെത്തിയ പിതാവ് കുട്ടികളെ പട്ടിക കൊണ്ട് തല്ലുകയായിരുന്നു. പ്ലസ് വണ്ണിലും പത്തിലും പഠിക്കുന്ന സഹോദരങ്ങൾക്കാന് മർദനമേറ്റത്. സംഭവം പുറത്തറിഞ്ഞതോടെ പിതാവ് അൻസാർ ഒളിവിൽ പോയി. ചാലിശ്ശേരി പൊലീസിൽ നാട്ടുകാർ പരാതിനൽകി. പൊലീസ് ആശുപത്രിയിലെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. നബിദിനവുമായി ബന്ധപ്പെട്ട് ഈ കുട്ടികൾ ദഫ് മുട്ട് പഠിക്കാൻ പോയിരുന്നു. പത്ത് മണിയോടുകൂടി പിതാവ് വീട്ടിലെത്തി. അപ്പോൾ കുട്ടികൾ വീട്ടിലുണ്ടായിരുന്നു. എന്നാൽ, കുട്ടികൾ വൈകിയാണ് എത്തിയത് എന്ന് തിരിച്ചറിഞ്ഞ പിതാവ് കയ്യിൽ കിട്ടിയ പട്ടിക ഉപയോഗിച്ച് തലങ്ങും വിലങ്ങും ഈ കുട്ടികളെ മർദ്ദിക്കുകയായിരുന്നു.
കുട്ടികളുടെ കൈയുടെ ഈ ഞരമ്പിനടക്കം പരുക്കേറ്റിട്ടുണ്ട്. ഇരുവരെയും ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചാലിശ്ശേരി പൊലീസ് സ്റ്റേഷന് കീഴിലാണ് ഈ സംഭവം വരിക. പൊലീസ് ഇതിനോടകം തന്നെ ആശുപത്രിയിലെത്തി കുട്ടികളുടെയും ഒപ്പം തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ച അയൽവാസികളുടെയും ഒക്കെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു. തന്നെ ഇവരെ മർദ്ദിച്ച പിതാവിന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുമുണ്ട്.
Story Highlights: father beaten up sons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here